കല്‍പറ്റ: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് നാട് ഒരുങ്ങിയതോടെ ജില്ലയില്‍ വിപണിയും സജീവമായി. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ബഹുവര്‍ണത്തിലും വൈവിധ്യമാര്‍ന്ന തരത്തിലുമാണ് നഗരത്തിലെ കച്ചവടകേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിവിധ തരത്തിലുള്ള കേക്കുകളും നക്ഷത്രങ്ങളുമാണ് വില്‍പനക്കൊരുക്കിയിരിക്കുന്നതില്‍ കൂടുതലും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് ഇപ്പോള്‍തന്നെ സാധനങ്ങള്‍ വാങ്ങാനത്തെുന്നവരുടെ തിരക്കിനും ഒട്ടുംകുറവില്ല. കഴിഞ്ഞ തവണയേക്കാള്‍ വില കൂടുതലാണ് ഇത്തവണ ക്രിസ്തുമസ് വിപണിയില്‍ കാണുന്നത്. കാഞ്ചനമാല, മൊയ്തീന്‍, പ്രേമം, അനാര്‍ക്കലി തുടങ്ങിയ സിനിമാ പേരുകളിലുള്ള നക്ഷത്രങ്ങളാണ് കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നത്. 10 രൂപ മുതല്‍ 500 രൂപ വരെയാണ് നക്ഷത്രങ്ങളുടെ വില. ഇതിനു പുറമെ വില കുറഞ്ഞ ചെറിയ ചൈനീസ് നക്ഷത്രങ്ങളും വിപണി കീഴടക്കുന്നുണ്ട്. റെഡിമെയ്ഡ് പുല്‍ക്കൂടുകളും, ക്രിസ്മസ് ട്രീകളും, ചൈനീസ് അലങ്കാര ലൈറ്റുകളും ക്രിസ്മസ് അപ്പൂപ്പന്‍െറ രൂപങ്ങളും വിപണിയിലുണ്ട്. 60 രൂപ മുതല്‍ 2500 രൂപ വരെയാണ് ട്രീകളുടെ വില. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗ്രീറ്റിങ്സ് കാര്‍ഡുകള്‍ക്ക് മാത്രമാണ് പുതുമകള്‍ അധികമത്തൊത്തത്. വാട്സ്ആപ്, ഫേസ് ബുക് തുടങ്ങിയ ആധുനിക രീതിയിലുള്ള സംവിധാനങ്ങള്‍ എത്തിയതോടെ ഇവക്ക് ആവശ്യക്കാര്‍ കുറയുകയാണ്. 80 രൂപയില്‍ തുടങ്ങുന്ന പ്ളം കേക്ക് മുതല്‍, 900 രൂപ വരെ വിലയുള്ള ചോക്ളേറ്റ് കേക്കുകള്‍ക്കും ആവശ്യക്കാരേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.