വീട്ടില്‍ സൂക്ഷിച്ച അഞ്ച് ലിറ്റര്‍ നാടന്‍ ചാരായവും 200 ലിറ്റര്‍ വാഷും പിടികൂടി

മാനന്തവാടി: ക്രിസ്മസ്, നവവത്സര ആഘോഷങ്ങളുടെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ രണ്ടിടങ്ങളില്‍നിന്നായി മദ്യം പിടികൂടി. ബാവലിയില്‍ വീട്ടില്‍ സൂക്ഷിച്ച അഞ്ച് ലിറ്റര്‍ നാടന്‍ ചാരായവും 200 ലിറ്റര്‍ വാഷും പിടികൂടി. ബാവലി മീന്‍കൊല്ലി തടത്തില്‍ ഉഷ (46)യുടെ വീട്ടില്‍നിന്നാണ് പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു. മാഹിയില്‍നിന്ന് കോറോത്തേക്ക് കടത്തിയ മദ്യം പിടികൂടിയതാണ് രണ്ടാമത്തെ സംഭവം. പള്‍സര്‍ ബൈക്കില്‍ 12 ലിറ്റര്‍ മദ്യമാണ് പ്രതികള്‍ കടത്തിയത്. വടകര വേളം ചേരാപുരം സ്വദേശികളായ പൗലത്ത് വീട്ടില്‍ അഭിജിത്ത് (22), താഴെ കോയൂറ ടി.കെ. ശരത്ത്ലാല്‍ (21) എന്നിവരാണ് പിടിയിലായത്. 8600 കി.മീ. ദൂരം ഓടിയ പുതിയ ബൈക്ക് രജിസ്ട്രേഷന്‍ നടത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇതിന് മുമ്പും ഇവര്‍ ഇതേ ബൈക്കില്‍ മദ്യം കടത്തിയിരുന്നതായാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ നിഗമനം. വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എ. ജോസഫ്, ഇന്‍റലിജന്‍സ് വിങ് ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്‍, പ്രിവന്‍റിവ് ഓഫിസര്‍മാരായ എസ്. ബൈജു, എ.സി. പ്രമോദ്, പി.എ. ബഷീര്‍, വി. മണി, എക്സൈസ് ഗാര്‍ഡുമാരായ പി. അമ്പിളി, സല്‍മ ജോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.