മാനന്തവാടി: കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഗ്രാമപഞ്ചായത്തംഗത്തിന്‍െറ വാഹനം ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ച നിലയില്‍. പയ്യമ്പള്ളി തോട്ടുങ്കല്‍ വിപിന്‍ വേണുഗോപാലിന്‍െറ കെ.എല്‍. 72472 ബൊലേറോയാണ് കത്തിയത്. ചൊവ്വാഴ്ച പയ്യമ്പള്ളി പൂവന്‍കവലയില്‍ ഈ വാഹനം ചെറുകാട്ടൂര്‍ സെന്‍റ് ജോസഫ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ബസുമായി കൂട്ടിയിടിച്ചിരുന്നു. ഇടിയില്‍ പൂര്‍ണമായും തകര്‍ന്ന വാഹനം സമീപത്തെ വീടിന് സമീപം നിര്‍ത്തിയിട്ടിരുന്നു. ഈ വാഹനമാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പൂര്‍ണമായും കത്തിയത്. സ്റ്റെപ്പിനി ടയര്‍ ഉള്‍പ്പെടെ അഞ്ച് ടയറുകള്‍, സീറ്റുകള്‍ എന്നിവയെല്ലാം കത്തിച്ചാമ്പലായി. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നത്തെിയ അഗ്നിരക്ഷാ യൂനിറ്റ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. വീടിന് സമീപത്തെ മരക്കൊമ്പുകള്‍ വരെ കത്തിക്കരിഞ്ഞു. സംഭവസ്ഥലം ഫോറന്‍സിസ് വിദഗ്ധര്‍ പരിശോധിച്ചു. മാനന്തവാടി സി.ഐ കെ.കെ. അബ്ദുല്‍ ഷെരീഫിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെി പരിശോധിച്ചു. വിപിന്‍െറ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കോണ്‍ഗ്രസില്‍നിന്ന് പുറത്തായ വിപിന്‍ ഡി.സി.സി ജന. സെക്രട്ടറി പി.വി. ജോണിന്‍െറ ആത്മഹത്യയുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. കെ.പി.സി.സി അന്വേഷണ കമീഷന് മുമ്പാകെ ഡി.സി.സി പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതിയും നല്‍കിയിരുന്നു. കോണ്‍ഗ്രസിന്‍െറ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളാണോ വാഹനം കത്തിക്കലിന് പിന്നിലെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.