നവജാത ശിശു മരിച്ച സംഭവം: അധികൃതര്‍ കോളനിയിലത്തെി

തിരുനെല്ലി: ചികിത്സ ലഭിക്കാതെ നവജാത ശിശു മരിച്ച സംഭവത്തെ തുടര്‍ന്ന് സ്റ്റേറ്റ് പ്രത്യേക ഗോത്രവിഭാഗം മേധാവികള്‍ തോല്‍പെട്ടി കക്കേരി കോളനിയിലത്തെി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സില്‍ക്കി വെഡിങ് ഷോപ് അധികൃതരും സഹായവാഗ്ദാനവുമായി കോളനിയിലത്തെി. നവംബര്‍ 22നാണ് കോളനിയില്‍ അര്‍ധരാത്രി ബിന്ദു പ്രസവിച്ചത്. തുടര്‍ന്ന് ശിശു മരിക്കുകയും പുലര്‍ച്ചവരെ രക്തസ്രാവം അനുഭവപ്പെട്ട് അവശനിലയില്‍ കിടന്ന ബിന്ദുവിനെ നാട്ടുകാര്‍ ചേര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടിയില്ല. തുടര്‍ന്ന് കോളനിയിലത്തെിയിട്ടും ട്രൈബല്‍ അധികൃതരാരും തിരിഞ്ഞുനോക്കിയിട്ടില്ളെന്നും മരുന്നിനോ ഭക്ഷണത്തിനോ വഴിയില്ലാതെ കുടുംബം ബുദ്ധിമുട്ടുകയാണെന്നുമുള്ള വിവരം മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് അധികൃതര്‍ കോളനിയിലത്തെി കുടുംബത്തിന് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങളും മറ്റു സഹായങ്ങളും ചെയ്തത്. രാജു-ബിന്ദു ദമ്പതികളുടെ ബാങ്ക് അക്കൗണ്ടില്‍ മാസം ഒരു തുക നിക്ഷേപിക്കുമെന്ന് സില്‍ക്കി വെഡിങ് ഷോപ്പുടമയായ ജോഹര്‍ മാധ്യമത്തോട് പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി സംഘടനാ പ്രവര്‍ത്തകരും കുടുംബത്തെ സഹായിക്കാന്‍ തയാറായിട്ടുണ്ട്. പി.വി.ടി.ജി പ്രവര്‍ത്തകന്‍ വെള്ളമുണ്ട മുരളിയാണ് രാജുവിന് ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.