തിരുനെല്ലി: വയനാട് വന്യജീവിസങ്കേതത്തിലെ തോല്‍പെട്ടി വൈല്‍ഡ് ലൈഫിലെ കട്ടപള്ളം ഫോറസ്റ്റ് ക്യാമ്പില്‍ ജോലിക്കുപോയ വനംവകുപ്പ് വാച്ചര്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ സബ്കലക്ടര്‍ ശീറാം സാംബശിവറാവു വീട്ടിലത്തെി ഭാര്യയുടെ മൊഴിയെടുത്തു. വനംവകുപ്പ് വാച്ചര്‍ ബസവന്‍െറ മൃതശരീര ഭാഗങ്ങളാണ് കാണാതായി 19 ദിവസത്തിന് ശേഷം വനത്തില്‍നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. തലയോട്ടിയും അസ്ഥികൂടങ്ങളും വെവ്വേറെ സ്ഥലങ്ങളിലാണ് കണ്ടത്. സബ്കലക്ടര്‍ക്ക് മുന്നില്‍ ബസവന്‍െറ ഭാര്യ ഗൗരി പൊട്ടിത്തെറിച്ചു. ഭര്‍ത്താവിന്‍െറ മരണം കൊലപാതകമാണെന്നും കൊലയാളികളെ പിടികൂടിയില്ളെങ്കില്‍ വനംവകുപ്പ് നല്‍കാമെന്നുപറഞ്ഞ ജോലി സ്വീകരിക്കില്ളെന്നും അവര്‍ രോഷത്തോടെ പറഞ്ഞു. കാട്ടാനയോ കടുവയോ അല്ല ഭര്‍ത്താവിനെ കൊന്നത്. മനുഷ്യര്‍ തന്നെയാണ് കൊലയാളിയെന്നും ഗൗരി തുറന്നടിച്ചു. തങ്ങളെ ആരും സഹായിച്ചില്ളെങ്കില്‍ താനും നാല് മക്കളും വിഷംകഴിച്ച് ആത്മഹത്യ ചെയ്യുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ 11ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് കക്കേരി കോളനിയില്‍നിന്നും 500 മീ. ദൂരപരിധിയില്‍നിന്ന് ബസവന്‍െറ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചത്. ഭര്‍ത്താവിന്‍െറ മരണത്തില്‍ സംശയമുണ്ടെന്ന് ഭാര്യ പറഞ്ഞിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് സബ്കലക്ടര്‍ എത്തിയത്. വയനാട് വന്യജീവിസങ്കേതം വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ധനേഷ്കുമാര്‍, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്‍റ് മായദേവി, വികസനകാര്യ ചെയര്‍മാന്‍ അനന്തന്‍ നമ്പ്യാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഭര്‍ത്താവിന്‍െറ മരണത്തില്‍ ചിലയാളുകള്‍ക്ക് പങ്കുള്ളതായി കലക്ടര്‍ക്ക് ഗൗരി മൊഴിനല്‍കിയിട്ടുണ്ട്. കോളനിക്കാരും അധികൃതരും മൂന്നുദിവസം മുമ്പ് തിരച്ചില്‍ നടത്തിയിട്ടും കാണാത്ത അതേ സ്ഥലത്തുനിന്ന് തന്നെയാണ് പിന്നീട് തലയോട്ടിയും അസ്ഥികൂടങ്ങളും വയര്‍ലസ് സെറ്റും മൊബൈല്‍ ഫോണും ടോര്‍ച്ചും കണ്ടുകിട്ടിയത്. ഇതില്‍ ദുരൂഹതയുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് സബ്കലക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.