ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

കല്‍പറ്റ: കേന്ദ്ര സര്‍ക്കാറിന്‍െറ നാഷനല്‍ ബയോഗ്യാസ് മാന്വര്‍ മാനേജ്മെന്‍റ് പദ്ധതിയില്‍ ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിക്കുന്നതിന് കൃഷിഭവനുകള്‍ മുഖേന അപേക്ഷ ക്ഷണിച്ചു. രണ്ട് ക്യുബിക് മീറ്റര്‍ ബയോഗ്യാസ് പ്ളാന്‍റ് പണിയുന്നതിന് പൊതുവിഭാഗത്തിലുള്ള കര്‍ഷകര്‍ക്ക് 9000 രൂപയും പട്ടിക വിഭാഗത്തില്‍ പെട്ട കര്‍ഷകര്‍ക്ക് 11000 രൂപയും സബ്സിഡി ലഭിക്കും. അപേക്ഷകര്‍ക്ക് കൃഷി വകുപ്പിന്‍െറ ഉത്തരവാദിത്തത്തില്‍ പ്ളാന്‍റുകള്‍ സ്ഥാപിച്ചു കൊടുക്കും. ഗുണഭോക്താക്കള്‍ക്ക് ബാങ്ക് ലോണ്‍ സൗകര്യവും ലഭിക്കും. ഈ സാമ്പത്തിക വര്‍ഷം ജില്ലയില്‍ ജനറല്‍ വിഭാഗത്തില്‍ 110, പട്ടികവിഭാഗക്കാര്‍ക്ക് 18 വീതം ആകെ 128 പ്ളാന്‍റുകള്‍ സ്ഥാപിക്കുന്നതിനാണ് അംഗീകാരം ലഭിച്ചത്. താല്‍പര്യമുള്ളവര്‍ അതത് കൃഷിഭവനുകളില്‍ ജനുവരി 15 നകം അപേക്ഷിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.