ശിവന്‍-അമ്മിണി ദമ്പതികള്‍ക്ക് താമസിക്കാന്‍ പുതിയ ഷെഡ് നിര്‍മിച്ചു നല്‍കി

മേപ്പാടി: ഇരുപതാം വാര്‍ഡിലെ ആനക്കാട് കോളനിയില്‍ ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലില്‍ കഴിഞ്ഞുവന്ന ശിവന്‍-അമ്മിണി ദമ്പതികള്‍ക്ക് നാട്ടുകാര്‍ താല്‍കാലിക ഷെഡ് നിര്‍മിച്ചുനല്‍കി. കഴിഞ്ഞ 11ന് ദമ്പതികളുടെ ദുരിത ജീവിതം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് സഹായമത്തെിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. സഹദ്, വാര്‍ഡംഗം പ്രദീജ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ പങ്കാളിത്തത്തോടെ താല്‍ക്കാലികമായി പുതിയ ഷെഡ് നിര്‍മിക്കുകയായിരുന്നു. മുള, കമുക്, ഫ്ളക്സ്, പോളിമര്‍ ഷീറ്റുകള്‍ എന്നിവ ഉപയോഗിച്ച് പഴയ കുടിലിന്‍െറ സ്ഥാനത്ത് ചോരാത്ത ഷെഡാണ് നിര്‍മിച്ചത്. പഞ്ചായത്തിന്‍െറ പദ്ധതിയില്‍ വീട് അനുവദിക്കുംവരെ താല്‍ക്കാലികമായി സംവിധാനമെന്ന നിലക്കാണ് ഷെഡ് പണിതതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സഹദ് പറഞ്ഞു. വാര്‍ത്ത വന്ന ദിവസം തന്നെ പ്രസിഡന്‍റും വാര്‍ഡ് അംഗവും കോളനി സന്ദര്‍ശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.