വിട പറഞ്ഞത് ലളിതജീവിതം നയിച്ച തൊഴിലാളി നേതാവ്

മേപ്പാടി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.കെ.ഗോപാലന്‍െറ നിര്യാണത്തോടെ നഷ്ടമായത് ലളിതജീവിതം മുഖമുദ്രയാക്കിയ നിസ്വാര്‍ഥനായ തൊഴിലാളി നേതാവ്. സ്വന്തമായി വീടുപോലുമില്ലാതിരുന്ന അദ്ദേഹം മേപ്പാടി ടൗണിനടുത്ത വാടകവീട്ടിലാണ് അവസാനംവരെ കഴിഞ്ഞിരുന്നത്. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് കിടപ്പിലായ അദ്ദേഹം മേപ്പാടിയിലെ ആശുപത്രിയിലാണ് അന്ത്യശ്വാസംവലിച്ചത്. അസുഖബാധിതനാകുന്നതു വരെ മേപ്പാടിയിലെ ഐ.എന്‍.ടി.യു.സി ഓഫിസിന്‍െറ മുകള്‍നിലയിലായിരുന്നു താമസിച്ചിരുന്നത്. പ്രായാധിക്യത്താല്‍ കോണിപ്പടി കയറാന്‍ സാധിക്കാതായതോടെ ടൗണിനടുത്ത വാടവീട്ടിലാണ് അവസാനം വരെയും കഴിഞ്ഞത്. രാഷ്ട്രീയം ജനസേവനത്തിന് മാത്രം ഉപയോഗിച്ച അദ്ദേഹം അതുകൊണ്ടാണ് വ്യതിരിക്തനായതും. ഭരണരാഷ്ട്രീയ രംഗങ്ങളില്‍ ഏറെ സ്വാധീനമുണ്ടായിരുന്ന പ്രഗല്ഭനായ നേതാവായിരുന്നു ഗോപാലന്‍. 60 വര്‍ഷത്തിലേറെ പ്രവര്‍ത്തനപാരമ്പര്യമുള്ള തൊഴിലാളി യൂനിയന്‍ നേതാവുമായ അദ്ദേഹം നാട്ടുകാരുടെ പ്രിയപ്പെട്ട ഗോപാലേട്ടനായിരുന്നു. പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ പഞ്ചായത്തിലെ പാറോക്കോട്ട് കെ.ഗോവിന്ദന്‍ നായരുടെയും കെ. മാധവിയമ്മയുടെയും നാലുമക്കളില്‍ രണ്ടാമന്‍. 1955-60 കാലത്ത് ഗോപാലേട്ടന്‍ മേപ്പാടിയില്‍ എത്തുന്നത് പഴയതലമുറയില്‍പെട്ടവര്‍ ഓര്‍ത്തെടുക്കുന്നു. തോട്ടംതൊഴിലാളികള്‍ ഏറെ ദുരിതജീവിതം നയിക്കുന്ന കാലം. മേപ്പാടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂനിയന്‍ ഐ.എന്‍.ടി.യു.സി നേതാവുമായിരുന്ന ടി.കെ. രാഘവനാണ് ഗോപാലേട്ടനെ തൊഴിലാളി യൂനിയന്‍െറ ചുമതല ഏല്‍പിക്കുന്നത്. അതിന് മുമ്പ് അദ്ദേഹം കോഴിക്കോട് ഡി.സി.സി. ഓഫിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. അന്ന് കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്നു തെക്കേവയനാട് താലൂക്ക്. പിന്നീട് മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂനിയന്‍െറ പ്രവര്‍ത്തനത്തിലും കോണ്‍ഗ്രസിലും അദ്ദേഹം സജീവമായി. തോട്ടംതൊഴിലാളികള്‍ക്കിടയിലെ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം പടിപടിയായി ഉയര്‍ന്നു. പ്ളാന്‍േറഷന്‍ തൊഴിലാളികളുടെ സംസ്ഥാന ഫെഡറേഷന്‍ ഭാരവാഹിത്തത്തിലേക്കും കെ.പി.സി.സിയിലേക്കും ഐ.എന്‍.ടി.യു.സി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്തേക്കും ഉയര്‍ന്നു. തോട്ടംതൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റിയില്‍ പതിറ്റാണ്ടുകളായി അദ്ദേഹം വയനാട്ടില്‍ നിന്നുള്ള ഐ.എന്‍.ടി.യു.സി പ്രതിനിധിയായി. മിനിമം ബോര്‍ഡ് അഡൈ്വസറി ബോര്‍ഡ് അംഗവും ഒടുവില്‍ അതിന്‍െറ നിലവിലെ ചെയര്‍മാനുമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.