വാഹനപരിശോധനക്കിടെ അഞ്ച് കിലോ കഞ്ചാവ് പിടികൂടി

തിരുനെല്ലി: കേരള കര്‍ണാടക അതിര്‍ത്തിയായ തോല്‍പെട്ടി എക്സൈസ് ചെക്പോസ്റ്റില്‍ വാഹനപരിശോധനക്കിടെ അഞ്ചുകിലോ കഞ്ചാവ് എക്സൈസ് അധികൃതര്‍ പിടികൂടി. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബംഗളൂരുവില്‍നിന്ന് പൊന്നാനിയിലേക്ക് പോകുകയായിരുന്ന കേരള കെ.എസ്.ആര്‍.ടി.സി ബസിന്‍െറ സീറ്റിനടിയില്‍ രണ്ട് സഞ്ചികളിലായാണ് കഞ്ചാവ് കണ്ടത്തെിയത്. മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എ. ജോസഫ്, സിവില്‍ ഓഫിസര്‍മാരായ പി.ആര്‍. വിനോദ്, കെ.കെ. അനില്‍കുമാര്‍, കെ. രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. ഉടമയെ കണ്ടത്തൊനായില്ല. 2014ല്‍ അതിര്‍ത്തി കടത്തിയ 88 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞദിവസം ബാവലിയില്‍നിന്ന് 1.300 ഗ്രാം കഞ്ചാവുമായി ഒരാളെ എക്സൈസ് അധികൃതര്‍ പിടികൂടിയിരുന്നു. 2010ല്‍ 700 ഗ്രാം ബ്രൗണ്‍ഷുഗറും അതിര്‍ത്തിയില്‍നിന്നും പിടിച്ചെടുത്തിട്ടുണ്ട്. തോല്‍പെട്ടി അതിര്‍ത്തി ചെക്പോസ്റ്റിലുള്ള സെയില്‍ടാക്സ്, എക്സൈസ് വിഭാഗം ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ ആയിരക്കണക്കിന് പുകയില ഉല്‍പന്നങ്ങളും നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ലക്ഷങ്ങളുടെ മറ്റു സാധനങ്ങളും മുമ്പ് അധികൃതര്‍ പിടികൂടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.