തിരുനെല്ലി: കാണാതായ ബസവന്‍െറ കുടുംബത്തെ തേടി ഒടുവില്‍ അധികൃതര്‍ എത്തി. വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പെട്ടി വൈല്‍ഡ് ലൈഫ് കാഷ് ഷെഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബസവനെയാണ് നവംബര്‍ 23ന് കാണാതായത്. രണ്ടാഴ്ചയായിട്ടും വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാരും ബസവന്‍െറ വീട് സന്ദര്‍ശിച്ചിരുന്നില്ല. ബസവന്‍െറ കുടുംബത്തിന്‍െറ ദയനീയാവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് ബുധനാഴ്ച ഉച്ച കഴിഞ്ഞ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ധനേഷ്കുമാര്‍ കുടുംബത്തെ സന്ദര്‍ശിച്ചത്. ഡെ. റെയ്ഞ്ചര്‍ കെ. സുധാകരന്‍, തോല്‍പെട്ടി അസി. വാര്‍ഡന്‍ എ.കെ. ഗോപാലന്‍, ഫോറസ്റ്റര്‍ ശ്രീധരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ബസവന്‍െറ കുടുംബത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങളും വനപാലകര്‍ എത്തിച്ചു. ബസവനെ കണ്ടത്തെുന്നതു വരെ ഭാര്യ ഗൗരിക്ക് വനം വകുപ്പില്‍ താല്‍കാലികമായി ജോലി നല്‍കുമെന്നും ഡി.എഫ്.ഒ ‘മാധ്യമ’ത്തോടു പറഞ്ഞു. 24ാം തീയതി മുതല്‍ നാല്‍പതോളം വനപാലകരും വാച്ചര്‍മാരും കോളനിവാസികളും വനത്തിലെ മിക്ക ഭാഗങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും ബസവനെ കണ്ടത്തൊനായില്ളെന്നും അദ്ദേഹം പറഞ്ഞു. ബസവന്‍െറ ബന്ധുക്കളുള്ള കര്‍ണാടകയിലെ ഹുന്‍സൂര്‍, നാഗര്‍ഹോള, ചിത്തിമത്തി എന്നീ കോളനികളിലെല്ലാം വനപാലകര്‍ പോയെങ്കിലും ഫലമുണ്ടായില്ല. പൊലീസിന്‍െറ ഭാഗത്തു നിന്ന് ഇതുവരെ കാര്യമായ അന്വേഷണമുണ്ടായിട്ടില്ല. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ഡി.എഫ്.ഒ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.