മാനന്തവാടി: തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോല്‍വിയെ തുടര്‍ന്ന് ഡി.സി.സി ജന. സെക്രട്ടറി പി.വി. ജോണ്‍ കോണ്‍ഗ്രസ് ഓഫിസില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. പി.എം. സുരേഷ് ബാബു അധ്യക്ഷനും വി.എ. നാരായണന്‍, എം.വി. ജാക്സണ്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് നവംബര്‍ 25, 28 തീയതികളില്‍ ജില്ലയിലത്തെി തെളിവെടുപ്പ് നടത്തിയത്. ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, സെക്രട്ടറി സില്‍വി തോമസ് എന്നിവര്‍ക്കെതിരെയായിരുന്നു പ്രധാനമായും പരാതികള്‍ ഉയര്‍ന്നത്. 300 ഓളം പേര്‍ തെളിവ് നല്‍കുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന് വിശദമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. ഡി.സി.സി പ്രസിഡന്‍റിനെതിരെയും സെക്രട്ടറിക്കെതിരെയും നടപടിവേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടതായാണ് സൂചന. കൂടാതെ, ജില്ലയിലെ മണ്ഡലം കമ്മിറ്റികളിലും മാറ്റങ്ങള്‍ വേണമെന്നും പരസ്യപ്രസ്താവന നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിവേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. തെളിവെടുപ്പ് ദിവസം മാനന്തവാടിയില്‍ നടന്ന സംഭവവികാസങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ എടുത്തുപരാമര്‍ശിച്ചതായി പറയപ്പെടുന്നു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്ത് തീരുമാനത്തിലത്തെും. ഇതിന്‍െറ അടിസ്ഥാനത്തില്‍ വി.എം. സുധീരന്‍ പി.വി. ജോണിന്‍െറ വീട് സന്ദര്‍ശിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരം. അതേസമയം, റിപ്പോര്‍ട്ട് എതിരായതോടെ ഡി.സി.സി പ്രസിഡന്‍റ് ബ്ളോക് പ്രസിഡന്‍റുമാരുള്‍പ്പെടെയുള്ളവരെ ഡി.സി.സി ഓഫിസിലേക്ക് വിളിപ്പിച്ച് അനുകൂല റിപ്പോര്‍ട്ട് തയാറാക്കാനുള്ള നീക്കം നടത്തുന്നതായി സൂചനയുണ്ട്. എം.ഐ. ഷാനവാസ് എം.പിയുടെ നേതൃത്വത്തിലാണ് ഈ നീക്കം നടക്കുന്നത്. തനിക്കെതിരായ നടപടി ഒഴിവാക്കുന്നതിനായി നേതാക്കളെ കണ്ട് സംസാരിക്കാന്‍ ഡി.സി.സി പ്രസിഡന്‍റ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തത്തെിയിരുന്നതായും സൂചനയുണ്ട്. അതേസമയം, ഡി.സി.സി പ്രസിഡന്‍റിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലയിലെ യു.ഡി.എഫിലെ പ്രധാനകക്ഷികള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.