മാനന്തവാടി: അടുത്ത മാസം നടക്കുന്ന ഹജ്ജ് കര്‍മങ്ങള്‍ ചെയ്യാനത്തെുന്നവര്‍ക്ക് പുണ്യനഗരമായ മക്കയിലും മദീനയിലും സഹായങ്ങള്‍ നല്‍കുന്ന വളന്‍റിയര്‍മാരായി ജോലി വാഗ്ദാനം ചെയ്ത് പാസ്പോര്‍ട്ടും പണവും തട്ടിയ സംഭവത്തില്‍ വയനാട്ടില്‍ പണം നഷ്ടപ്പെട്ടവര്‍ 137 പേര്‍. അല്‍ തമീം കമ്പനിയുടെ പേരില്‍ മുക്കം മുത്തേരി പുത്തന്‍വീട് കോളനിയിലെ ജാബിറും (31) സംഘവുമാണ് തട്ടിപ്പ് നടത്തിയത്. ഇയാള്‍ മുംബൈയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് സൂചന. നാലാംമൈല്‍, തരുവണ, വാളാട്, വെള്ളമുണ്ട, പടിഞ്ഞാറത്തറ, ബപ്പനം, മുട്ടില്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്. പടിഞ്ഞാറത്തറയില്‍നിന്ന് മുപ്പത് പേര്‍ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലും പത്തു പേര്‍ വെള്ളമുണ്ട പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ ജാബിര്‍ മുംബൈയിലുണ്ടെന്ന അറിവ് മാത്രമാണ് പൊലീസിനുള്ളത്. മറ്റു കാര്യമായ അന്വേഷണങ്ങളൊന്നും പൊലീസിന്‍െറ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വ്യാഴാഴ്ച വൈകുന്നേരം വരെ ജാബിറിനൊപ്പമുള്ള സഹോദരന്‍ വിളിക്കുന്നവരോട് പാസ്പോര്‍ട്ടും പണവും തിരിച്ചുനല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച മുതല്‍ ഇയാളുടെ മൊബൈല്‍ ഫോണും ഓഫാക്കിയ നിലയിലാണ്. ജില്ലയില്‍നിന്ന് ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ അഞ്ച് ബാച്ചുകളിലായി ആളുകളെ കൊണ്ടുപോകുമെന്നായിരുന്നു വാഗ്ദാനം. പലര്‍ക്കും വിമാന സമയം അറിയിച്ചുകൊണ്ടുള്ള കോപ്പികളും നല്‍കിയിരുന്നു. 27ന് നെടുമ്പാശ്ശേരിയിലത്തെണമെന്ന് പറഞ്ഞവരോട് 26ന് വരേണ്ടെന്ന് അറിയിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്. പടിഞ്ഞാറത്തറ ഭാഗത്തുള്ള പത്തോളം പേര്‍ മുക്കത്ത് ജാബിറിന്‍െറ വീട്ടിലത്തെിയെങ്കിലും വ്യക്തമായ വിവരം ലഭിക്കാതെ മുക്കം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി മടങ്ങുകയായിരുന്നു. പാസ്പോര്‍ട്ടും 20,000 രൂപ മുതല്‍ 40,000 രൂപവരെയാണ് പലര്‍ക്കും നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.