കല്‍പറ്റ: പ്ളസന്‍റ് റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍െറ ഓണാഘോഷം കൗണ്‍സിലര്‍ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍െറ ഡയറക്ടറി വിതരണം നടത്തി. പ്രസിഡന്‍റ് യു.എം. യൂനുസ് അധ്യക്ഷത വഹിച്ചു. എന്‍.ടി. കുഞ്ഞികൃഷ്ണന്‍, മുഹമ്മദ് ഇക്ബാല്‍, സുധാറാണി, റോസ്ലി എന്നിവര്‍ സംസാരിച്ചു. കലാപരിപാടികള്‍ നടത്തി. മേപ്പാടി: പീപ്ള്‍സ് ഫൗണ്ടേഷന്‍ കേരള മേപ്പാടി മുക്കില്‍പീടിക കോളനിയില്‍ ഓണക്കിറ്റ് വിതരണം നടത്തി. ഏരിയ കോഓഡിനേറ്റര്‍ എന്‍. ഹംസ ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഹംസ, കെ. അബ്ദുസലാം, ടി. ഉമ്മര്‍ എന്നിവര്‍ പങ്കെടുത്തു. നെടുമ്പാല: അഞ്ജലി ഗ്രന്ഥശാല ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്, മഹിളാ സമാജം, ടീന്‍ ക്ളബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. 100 മീ., 200 മീ. ഓട്ടം, ചെസ്, ക്വിസ്, കാരംസ്, കഥാരചന, ചിത്രരചന, ഷോട്ട്പുട്ട്, പൂക്കളം, ഷൂട്ടിങ്, ഷൂട്ടൗട്ട് മത്സരങ്ങള്‍ നടത്തി. സാംസ്കാരിക സമ്മേളനം മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് റംല കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സാജുകുമാര്‍ അധ്യക്ഷത വഹിച്ചു. മൂപ്പൈനാട് പഞ്ചായത്ത് മെംബര്‍ സി.പി. രാജീവന്‍, എ.ഡി.എസ് പ്രസിഡന്‍റ് സുശീല ജയന്‍, രമേഷ് മാണിക്യന്‍, കെ.വി. സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ഗ്രന്ഥശാലാ പ്രസിഡന്‍റ് എം. അബ്ദുല്ല സമ്മാനങ്ങള്‍ വിതരണം ചെയ്തു. സൈനുദ്ദീന്‍, കെ.എ. വിനയന്‍, സജിത്ത്, പി.കെ. മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ജോസ് ജോണ്‍ സ്വാഗതവും സതീഷ് മാധവന്‍ നന്ദിയും പറഞ്ഞു. ഗാനമേള അരങ്ങേറി. മീനങ്ങാടി: എം.എസ്.എഫ് അത്തിനിലം ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ 16ാം വാര്‍ഡ് മെംബര്‍ കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ഓണപ്പുടവ വിതരണം 15ാം വാര്‍ഡ് മെംബര്‍ മിനി സാജു നിര്‍വഹിച്ചു. ടി.എം. ഹൈറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എന്‍.ബി. ഷഫീക്ക്, പി.കെ. ഷമീര്‍, ആശിഖ് ബാബു, മുഹമ്മദ് ഷാലു എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികള്‍ നടത്തി. സുല്‍ത്താന്‍ ബത്തേരി: ഓണാഘോഷ പരിപാടികളുടെ ഭാഗമായി ബത്തേരി ബ്രൈറ്റ് സ്കൂള്‍ തലമുറ സംഗമം ‘വഴിത്താര’ സംഘടിപ്പിച്ചു. പഴയകാല തലമുറയിലെ പ്രമുഖര്‍ വിദ്യാര്‍ഥികളുമായി ഓണസ്മരണകള്‍ പങ്കുവെച്ചു. ചരിത്രകാരന്‍ ഒ.കെ. ജോണി, വയനാട്ടിലെ ആദ്യത്തെ അലോപ്പതി ചികിത്സകന്‍ ഡോ. കെ. അബ്ദുല്ല, പള്ളിയറ രാമന്‍, ക്രസന്‍റ് എജുക്കേഷനല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പൊയിലൂര്‍ അബൂബക്കര്‍ ഹാജി, ഡോ. മുഹമ്മദ് റാസി എന്നിവര്‍ പങ്കെടുത്തു. ബ്രൈറ്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ഉമ്മര്‍ സ്വാഗതവും ടി.എം. ഹംസ നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെ മത്സര പരിപാടികളും ഓണസദ്യയുമുണ്ടായിരുന്നു. അമ്പലവയല്‍: ഇന്ത്യന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍െറയും ജനമൈത്രി പൊലീസിന്‍െറയും നേത്യത്വത്തില്‍ അമ്പലവയല്‍ ഗവ. ഹോസ്പിറ്റലില്‍ പൂക്കളം തീര്‍ക്കുകയും ആശുപത്രിയിലും ടൗണിലും പായസ വിതരണം നടത്തുകയും ചെയ്തു. അമ്പലവയല്‍ എസ്.ഐ ബിജു ആന്‍റണി, രാധാക്യഷ്ണന്‍, സന്തോഷ്, മനു, മുഹമ്മദ്, വിപിന്‍, ബഷീര്‍, നൗഫല്‍, നിസാം, ഷാനവാസ് എന്നിവര്‍ സംസാരിച്ചു. വൈത്തിരി: കേരള ലാന്‍ഡ് കമീഷന്‍ ഏജന്‍റ്സ് അസോസിയേഷന്‍ വൈത്തിരി മേഖലാ കമ്മിറ്റി വൈത്തിരി രജിസ്ട്രാര്‍ ഓഫിസിന് കീഴിലുള്ള 150ഓളം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. സി.ഐ എം.ഡി. സുനില്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. എം.വി. സഹദേവന്‍, കെ.എല്‍.സി.എ.എ ജില്ലാ സെക്രട്ടറി എന്‍.കെ. ജ്യോതിഷ്കുമാര്‍, എം.കെ. ബാലന്‍, മുഹമ്മദ് ഹാജി, പി.പി. അബു, എന്‍.ഒ. ദേവസ്യ, കെ.എം.എ. സലീം, ഋഷികുമാര്‍, കെ.കെ. തോമസ്, പ്രശാന്ത്, മഹേന്ദഗരി, അന്‍വര്‍, വിജയന്‍, സി.പി. അഷറഫ്, കെ.പി. അബ്ദുറഹിമാന്‍, ഷമീര്‍, കെ.വി. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. വൈത്തിരി: മലയാള കലാകാരന്മാരുടെ സംഘടനയായ ‘നന്മ’ വൈത്തിരി മേഖല യൂനിറ്റ് ഉത്രാട ദിനത്തില്‍ വൈത്തിരി ഗവ. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഓണസദ്യ നല്‍കി. ബ്ളോക് മെംബര്‍ സലീം മേമന ഉദ്ഘാടനം ചെയ്തു. എസ്. ചിത്രകുമാര്‍ അധ്യക്ഷത വഹിച്ചു. വൈത്തിരി എസ്.ഐ യു. ജയപ്രകാശ് മുഖ്യാതിഥിയായിരുന്നു. കുഞ്ഞഹമ്മദ് കുട്ടി, പി.പി. അബു, ഋഷികുമാര്‍, വയോജന വേദി പ്രസിഡന്‍റ് ബാലന്‍, ഹെഡ് നഴ്സ് എത്സമ്മ തുടങ്ങിയവര്‍ സംസാരിച്ചു. നന്മ സെക്രട്ടറി കെ. ദാസ് സ്വാഗതവും ഡോ. പ്രിയ നന്ദിയും പറഞ്ഞു. എസ്. സൗമിനി, ഗിരീഷ് തളിമല, ഷൈനി ഉദയകുമാര്‍, സി.എ. ബാലന്‍, മാധവന്‍, ആന്‍റണി എന്നിവര്‍ നേതൃത്വം നല്‍കി. വൈത്തിരി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ബാബാ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് പഴയ വൈത്തിരിയും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തിന്‍െറ ഭാഗമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വൈത്തിരി താലൂക്ക്തല ‘മഡ് ഫുട്ബാള്‍’ മത്സരം നടത്തും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും. ഉറിയടി, വഴുമരം കയറല്‍, ബ്രിക്സ് വാക്ക് തുടങ്ങിയ മത്സരങ്ങളുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.