മഴയില്‍ കുതിര്‍ന്ന് ഉത്രാടപ്പാച്ചില്‍

മാനന്തവാടി: ഉത്രാടപ്പാച്ചില്‍ മഴിയില്‍ കുതിര്‍ന്നു. ഇത് വഴിയോര വസ്ത്ര കച്ചവടക്കാരെയും പൂക്കച്ചവടക്കാരെയും പച്ചക്കറി വില്‍പനക്കാരെയുമാണ് പ്രതിസന്ധിയിലാക്കിയത്. ചന്നംപിന്നം പെയ്യുന്ന മഴ ഇടവേളകള്‍ നല്‍കിയതിനാല്‍ തിരുവോണം കൊഴുപ്പിക്കാനത്തെിയവര്‍ക്ക് ആശ്വാസമായി. മാനന്തവാടി നഗരത്തില്‍ ഗാന്ധി പാര്‍ക്കിലും മൈസൂരു റോഡിലും വള്ളിയൂര്‍ക്കാവ് റോഡിലും നടപ്പാതകള്‍ പൂര്‍ണമായി വഴിയോര കച്ചവടക്കാര്‍ കൈയടക്കിയിരുന്നു. കുടുംബശ്രീയുടെ ഓണച്ചന്തകൂടി ഗാന്ധിപാര്‍ക്കില്‍ ഇടംപിടിച്ചതോടെ നഗരം ജനനിബിഡമായി മാറി. ഇത് ഗതാഗതക്കുരുക്കിനും കാരണമായി. എല്ലാ പോയന്‍റിലും പൊലീസുകാരെ നിയോഗിച്ചാണ് ഗതാഗതം നിയന്ത്രിച്ചത്. പിടിച്ചുപറിക്കാരെയും തട്ടിപ്പുകാരെയും നിരീക്ഷിക്കാന്‍ മഫ്ടി പൊലീസും സജീവമായിരുന്നു. വഴിയോരത്ത് 50 രൂപ മുതല്‍ തുണികള്‍ വില്‍പന നടത്തിയത് സാധാരണക്കാരുടെ ഓണക്കോടി സ്വപ്നത്തിന് സഹായമായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പച്ചക്കറിവില കുറഞ്ഞതും ആശ്വാസമായി. ബാറില്ലാത്ത ആദ്യ ഓണം ആഘോഷമാക്കാന്‍ ബിവറേജ് ഒൗട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ വലിയ നിരകളാണ് അനുഭവപ്പെട്ടത്. സര്‍ക്കാറിന്‍െറ മദ്യനയത്തെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു ഇവിടങ്ങളിലെ ജനസാന്നിധ്യം. കാണം വിറ്റും ഓണം ഉണ്ണണമെന്ന മലയാളികളുടെ സങ്കല്‍പത്തിന് ഒട്ടുംകുറവ് വന്നില്ളെന്ന് ഉത്രാടദിനത്തിലെ തിരക്ക് വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.