മേപ്പാടി: മുന്‍വര്‍ഷം 16 ശതമാനം ബോണസ് നല്‍കിയ എച്ച്.എം.എല്‍ കമ്പനി 2014-15 വര്‍ഷത്തേക്ക് ഏകപക്ഷീയമായി 8.33 ശതമാനം ബോണസ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂനിയനുകള്‍ക്കിടയില്‍ ആശയക്കുഴപ്പം. കമ്പനി പ്രഖ്യാപിച്ച മിനിമം ബോണസ് വാങ്ങേണ്ടതില്ളെന്നും കമ്പനി തീരുമാനത്തിനെതിരെ സമരം ചെയ്യാനുമാണ് സി.ഐ.ടി.യു നേതൃത്വത്തിലുള്ള വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍െറ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് കുറഞ്ഞ ബോണസ് പ്രഖ്യാപിക്കാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. എച്ച്.എല്‍.എല്‍, പോഡാര്‍, എ.വി.ടി, കോട്ടനാട് പ്ളാന്‍േറഷന്‍, ചെമ്പ്ര എസ്റ്റേറ്റ്, മീനാക്ഷി എസ്റ്റേറ്റ് തുടങ്ങിയ തോട്ടങ്ങളാണ് പ്രമുഖ സ്ഥാനത്തുള്ളത്്. തേയിലക്ക് പുറമെ എ.വി.ടി, മീനാക്ഷി എസ്റ്റേറ്റുകളില്‍ ഏലം പ്ളാന്‍േറഷനും കോട്ടനാട് എസ്റ്റേറ്റില്‍ കാപ്പി പ്ളാന്‍േറഷനുമുണ്ട്. എച്ച്.എം.എല്ലില്‍ തേയില മാത്രമാണുള്ളത്. തേയിലക്ക് വന്‍തോതില്‍ വിലകുറഞ്ഞത് എച്ച്.എം.എല്‍ കമ്പനിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നാണ് ഐ.എന്‍.ടി.യു.സിയടക്കം മറ്റു യൂനിയനുകളുടെ നേതൃത്വം പറയുന്നത്. കമ്പനിയുടെ വാദം ശരിവെക്കുന്നതാണ് അവരുടെ അഭിപ്രായം. പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും സമരം തൊഴിലാളികള്‍ക്ക് ഗുണം ചെയ്യില്ളെന്നും അവര്‍ വാദിക്കുന്നു. ഐ.എന്‍.ടി.യു.സി, എച്ച്.എം.എല്‍, ബി.എം.എസ്, പി.എല്‍.സി, എസ്.ടി.യു യൂനിയനുകളോടൊപ്പം ഇടതു സംഘടനയായ എ.ഐ.ടി.യു.സിയും ചേരുന്നു. സംസ്ഥാനത്താകെ 8.33 ശതമാനം ബോണസാണ് എച്ച്.എം.എല്‍ കമ്പനി പ്രഖ്യാപിച്ചിട്ടുള്ളതെന്നും വയനാട്ടിലൊഴികെ മറ്റു ജില്ലകളില്‍ സി.ഐ.ടി.യു അടക്കം എല്ലാ യൂനിയനുകളും അതംഗീകരിച്ച് ബോണസ് വാങ്ങിക്കഴിഞ്ഞെന്നും അവര്‍ പറയുന്നു. എങ്കിലും തങ്ങളുടെ യൂനിയനില്‍പെട്ട തൊഴിലാളികള്‍ 8.33 ശതമാന പ്രകാരം ബോണസ് വാങ്ങണമോയെന്ന കാര്യത്തില്‍ അവര്‍ ഇതുവരെ തീരുമാനത്തിലത്തെിയിട്ടുമില്ല. ഇക്കാര്യത്തില്‍ അവര്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്നാണ് സൂചന. സി.ഐ.ടി.യു ഒഴികെ യൂനിയന്‍ നേതാക്കള്‍ ഇതിനകം യോഗം ചേര്‍ന്ന് ബോണസ് പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് മാനേജ്മെന്‍റിനോടാവശ്യപ്പെടുകയും ചെയ്തു. സി.ഐ.ടി.യു ഒരുഭാഗത്തും മറ്റു യൂനിയനുകള്‍ എതിര്‍ഭാഗത്തുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.