കല്‍പറ്റ: അങ്കണവാടി ജീവനക്കാര്‍ 32 ദിവസമായി നടത്തിവന്ന ഉപവാസം വകുപ്പുമന്ത്രി ഡോ. എം.കെ. മുനീറുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. ഇതോടെ സമരം അവസാനിപ്പിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഓണറേറിയം 10,000 രൂപയായി വര്‍ധിപ്പിക്കും. സമര സഹായസമിതി നേതാക്കളായ സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍, പി. ഗഗാറിന്‍, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.വി. കാര്‍ത്യായനി എന്നിവരാണ് ചര്‍ച്ച നടത്തിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന് പ്രതിമാസ ശമ്പളം 10,000 രൂപയാക്കണമെന്നായിരുന്നു. ഇത് ഫെബ്രുവരിയോടെ നടപ്പാക്കും. ഇതിനായി മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരുമായി ചര്‍ച്ചനടത്തി സെപ്റ്റംബര്‍ 15നകം പ്രഖ്യാപനമുണ്ടാവും. നേരത്തെ വര്‍ധിപ്പിച്ച 600 രൂപ ആഗസ്റ്റില്‍ വിതരണം ചെയ്യും. അഞ്ചുമാസമായി ഈ തുക കുടിശ്ശികയാണ്. പഞ്ചായത്തുകള്‍ വര്‍ധിപ്പിച്ചുനല്‍കേണ്ട 1000 രൂപ ഉടന്‍ വിതരണം ചെയ്യാന്‍ ആവശ്യപ്പെടും. തനത് ഫണ്ടില്ലാത്ത പഞ്ചായത്തുകള്‍ക്ക് പ്ളാന്‍ ഫണ്ടിലുള്‍പ്പെടുത്തി പണം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കും. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്ഥലംമാറ്റങ്ങള്‍ അനുവദിച്ചിരുന്നില്ല. ഇത് പുന$സ്ഥാപിച്ച് രണ്ടാഴ്ചക്കകം ഉത്തരവിറക്കും. സൂപ്പര്‍വൈസര്‍ തസ്തികയില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് 29 ശതമാനം സംവരണമേര്‍പ്പെടുത്തും. ഇതിനുള്ള യോഗ്യത എസ്.എസ്.എല്‍.സിയാക്കും. അങ്കണവാടികളുടെ ഓഡിറ്റ് എന്‍.ജി.ഒകളെ ഏല്‍പിച്ച തീരുമാനം പുന$പരിശോധിക്കും. അങ്കണവാടികള്‍ക്ക് ദോഷകരമായ തീരുമാനമുണ്ടാവില്ളെന്നും മന്ത്രി ഉറപ്പുനല്‍കി. ഈ സാഹചര്യത്തില്‍ സമരം പിന്‍വലിക്കുകയാണെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. അസോസിയേഷന്‍ നേതാക്കളായ പി.എസ്. രമാദേവി, കെ.വി. ഉമ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.