പുല്‍പള്ളി: കബനി നദി വഴി ലഹരിവസ്തുക്കളുടെ കള്ളക്കടത്ത് വര്‍ധിച്ചു. ഓണക്കാലമായതോടെ വ്യാജ മദ്യവും കഞ്ചാവും സ്പിരിറ്റുമടക്കമുള്ള വസ്തുക്കള്‍ കബനി വഴി വയനാടിന്‍െറ വിവിധഭാഗങ്ങളിലേക്ക് എത്തിക്കുകയാണ്. ഇവിടങ്ങളില്‍നിന്ന് ഏജന്‍റുമാര്‍ മുഖേന ലഹരിവസ്തുക്കള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമത്തെുന്നുണ്ട്. മൈസൂരു ജില്ലയില്‍ ബാവലി മുതല്‍ എച്ച്.ഡികോട്ട വരെയുള്ള ഗ്രാമങ്ങളില്‍ പുഷ്പകൃഷിയാണ് ഇപ്പോഴത്തെ പ്രധാന വരുമാന മാര്‍ഗം. പലയിടങ്ങളിലും പുഷ്പകൃഷിയുടെ മറവില്‍ കഞ്ചാവും വിളയിക്കുന്നുണ്ട്. പല പ്രദേശങ്ങളിലും രഹസ്യമായി വന്‍തോതില്‍ കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്. മുമ്പെല്ലാം കര്‍ണാടകയിലെ ആവശ്യത്തിന് മാത്രമായിരുന്നു കൃഷി. ഇത് ലാഭകരമായിരുന്നില്ല. കേരളത്തില്‍നിന്നുള്ള ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് സ്ഥിതി മാറിയത്. ഇപ്പോള്‍ ചാമരാജ് നഗര്‍, മുണ്ടിപ്പാളയം, കൊള്ളേഗല്‍, ബീച്ചനഹള്ളി, സര്‍ഗൂര്‍, ആഞ്ചിപുരം, കൊത്തനഹള്ളി, എക്കള്ളി, ബട്ടഹള്ള എന്നിവിടങ്ങളില്‍ വ്യാപകമായി കഞ്ചാവ് കൃഷി നടക്കുന്നുണ്ട്. പരുത്തി, പച്ചക്കറി, പുകയില തുടങ്ങിയ കൃഷികളുടെ മറവിലാണ് ഇത് ചെയ്തുവരുന്നത്. ലഹരിവസ്തുക്കളുടെ ലാഭം മുഴുവന്‍ ഇടനിലക്കാരായ ഏജന്‍റുമാര്‍ക്കാണ് ലഭിക്കുന്നത്. കബനി തീരത്തുള്ള ബാവലി, ബൈരക്കുപ്പ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവടക്കം വില്‍പന നടത്തുന്നത്. ഇവിടെ കിലോക്ക് 3000 മുതല്‍ 5000 വരെയാണ് വില. ഇത് കേരളത്തിലത്തെുന്നതോടെ വില 25,000 രൂപ വരെയാകും. സമീപകാലത്ത് കഞ്ചാവ് കടത്തിക്കൊണ്ടുവരുകയായിരുന്ന വിദ്യാര്‍ഥികളെയടക്കം എക്സൈസ് പിടികൂടിയിരുന്നു. കഞ്ചാവ് പൊതികളിലാക്കിയാണ് ബൈരക്കുപ്പയില്‍ വിതരണം നടത്തുന്നത്. പെരിക്കല്ലൂരില്‍ പൊലീസ് ഒൗട്ട്പോസ്റ്റ് ആരംഭിച്ചതിനാല്‍ ലഹരിവസ്തുക്കള്‍ കൂടുതലായി കൊണ്ടുവരുന്നത് മരക്കടവ്, കൊളവള്ളി ഭാഗങ്ങളിലൂടെയാണ്. കഞ്ചാവ് വ്യവസായം വയനാട്ടിലും തഴച്ചുവളരുകയാണ്. മൈസൂരുവില്‍നിന്ന് ബത്തേരി-മാനന്തവാടി വഴികളിലൂടെയാണ് എത്താന്‍ എളുപ്പം. ഈ വഴികളില്‍ പരിശോധനകള്‍ കര്‍ശനമായതിനാല്‍ ബൈരക്കുപ്പ, മച്ചൂര്‍, ബാവലി വഴികളിലൂടെയാണ് ലഹരിവസ്തുക്കള്‍ കടത്തിക്കൊണ്ടുവരുന്നത്. ഇവിടങ്ങളില്‍ ഒരുവിധ പരിശോധനയുമില്ല. ഇതും കഞ്ചാവ് കടത്തുകാര്‍ക്ക് അനുഗ്രഹമാകുന്നു. സ്പിരിറ്റും വ്യാപകമായി വയനാട്ടിലത്തെുന്നുണ്ട്. കബനി നദി വഴിയാണ് ഇതും എത്തുന്നത്. രാത്രികാലങ്ങളിലാണ് ഇവ അതിര്‍ത്തിയിലത്തെിക്കുന്നത്. പിന്നീട് ഏജന്‍റുമാര്‍ മുഖാന്തരം ആഡംബര വാഹനങ്ങളിലും മറ്റും ജില്ലക്ക് പുറത്തേക്ക് എത്തിക്കുകയാണ് പതിവ്. ജില്ലയിലെ പല കള്ളുഷാപ്പുകളിലും സ്പിരിറ്റ് കലര്‍ത്തിയ കള്ളാണ് വില്‍പന നടത്തുന്നത്. ലഹരികൂടിയ ഇത്തരം കള്ളിനോടാണ് മദ്യപര്‍ക്ക് പ്രിയം. ഇക്കാരണത്താല്‍ ഓണക്കാലത്തെ കച്ചവടം മുന്നില്‍കണ്ട് പലരും വന്‍തോതില്‍ സ്പിരിറ്റ് സംഭരിച്ചു. കര്‍ണാടകയോടുചേര്‍ന്ന വയനാടന്‍ അതിര്‍ത്തി പ്രദേശങ്ങളിലെല്ലാം കര്‍ണാടകയില്‍നിന്നുള്ള വ്യാജ വിദേശ മദ്യവും വിറ്റഴിക്കുന്നുമുണ്ട്. ഇതിനുപുറമേ കബനി പുഴയോരം കേന്ദ്രീകരിച്ച് ചാരായ വാറ്റും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.