കല്‍പറ്റ: ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ബഡ്സ് സ്കൂളുകളില്‍ 25 കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്ന് സാമൂഹികനീതി-പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും വിധേയരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടത്താവളമായ ‘സ്നേഹിത’ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്, മൈഗ്രേഷന്‍ സെന്‍റര്‍ എന്നിവയുടെ ഉദ്ഘാടനം മുട്ടില്‍ മാണ്ടാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഡ്സ് സ്കൂളുകള്‍ക്കനുബന്ധമായി ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍ (ബി.ആര്‍.സി) സ്ഥാപിക്കുകയും നിരന്തര പരിശീലന കേന്ദ്രങ്ങളായി മാറ്റുകയും ചെയ്യും. ജില്ലകളിലെ അഞ്ച് വീതം സി.ഡി.എസുകളില്‍ നടപ്പാക്കിയ ക്രൈമാപ്പിങ് പരിപാടിക്ക് തുടര്‍നടപടി സ്വീകരിക്കും. സംസ്ഥാനത്ത് ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്‍െറ അംഗീകാരം സംസ്ഥാനത്തിന് ലഭിച്ചതായി മന്ത്രി പറഞ്ഞു. സംയോജന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്‍ററുകള്‍ക്കുള്ള അനുമതിപത്രവും സര്‍ക്കാര്‍ ഉത്തരവുകളും കല്‍പറ്റ, വൈത്തിരി, മുള്ളന്‍കൊല്ലി, പനമരം, വെള്ളമുണ്ട, നെന്മേനി, നൂല്‍പുഴ എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മന്ത്രി കൈമാറി. കുടുംബശ്രീ ജില്ലാ മിഷന്‍ തയാറാക്കിയ സീഡികളുടെ പ്രകാശനം കെ.എം. ഷാജി എം.എല്‍.എ, കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ അനില്‍കുമാറിന് നല്‍കി പ്രകാശനം ചെയ്തു. കുടുംബശ്രീ തയാറാക്കിയ ഡയറക്ടറിയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. ഉഷാകുമാരി മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനിത ഗോവിന്ദന് നല്‍കി നിര്‍വഹിച്ചു. സ്നേഹിത തിരിച്ചറിയല്‍ കാര്‍ഡ് വിതരണം കുടുംബശ്രീ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എസ്.പി. കുഞ്ഞഹമ്മദ് നിര്‍വഹിച്ചു. സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ ടി. ഷാഹുല്‍ ഹമീദ് പദ്ധതി വിശദീകരിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രകാശ്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ജോര്‍ജ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ഗഗാറിന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ. ദേവകി, മുട്ടില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കബീര്‍ പൈക്കാടന്‍, വാര്‍ഡ് മെംബര്‍ നസീമ മങ്ങാടന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജിഷി സതീഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി.പി. മുഹമ്മദ് സ്വാഗതവും, അസി. മിഷന്‍ കോഓഡിനേറ്റര്‍ ടി.എന്‍. ശോഭ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.