സുല്‍ത്താന്‍ ബത്തേരി: വ്യാഴാഴ്ച ജില്ലയിലത്തെിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ രാവിലെ മുതല്‍ വൈകീട്ടുവരെ കുട്ടികളെ പൊരിവെയിലത്തു നിര്‍ത്തിയ പി.ടി.എ നടപടി അപലപനീയമെന്ന് യൂത്ത് കോണ്‍ഗ്രസ്. ആര്‍.എം.എസ്.എ പദ്ധതിയില്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ച് മൂന്നു വര്‍ഷമായിട്ടും അധ്യാപക നിയമനം നടത്താതെ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ഭാവി ഒന്നടങ്കം ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നടപടി കാണാതെ വിദ്യാര്‍ഥികളുടെ സഹനസമരത്തെ അവഹേളിച്ച യൂത്ത് കോണ്‍ഗ്രസ് നടപടി സ്ഥാപനത്തെയും ജനങ്ങളെയും അപമാനിക്കുന്നതാണെന്ന് സ്കൂള്‍ പി.ടി.എ. ആര്‍.എം.എസ്.എ അവഗണനക്കെതിരെ ബീനാച്ചി ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച നടത്തിയ സമരത്തെ ചൊല്ലിയാണ് വിവാദം. വിവിധ പരിപാടികള്‍ക്കുവേണ്ടി വ്യാഴാഴ്ച വയനാട്ടിലത്തെിയ മുഖ്യമന്ത്രിയെ പ്രതിഷേധമറിയിക്കാന്‍ ബീനാച്ചി സ്കൂള്‍ വിദ്യാര്‍ഥികള്‍ വായ മൂടിക്കെട്ടി, പ്ളക്കാര്‍ഡുകളും കരിങ്കൊടികളുമായി മുഖ്യമന്ത്രി കടന്നുപോവേണ്ട ദേശീയപാതയോരത്ത് കാത്തുനിന്നിരുന്നു. സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി ബീനാച്ചിയിലത്തൊതെ റൂട്ടുമാറ്റി ചെതലയത്തത്തെി മടങ്ങുകയായിരുന്നു. അധ്യാപകരെ നിയമിക്കുക, കെട്ടിടം പണി പൂര്‍ത്തീകരിക്കുക, പഠനസൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു വിദ്യാര്‍ഥികളുടെ സമരം. രാഷ്ട്രീയഭേദമന്യേ മുഴുവന്‍ രക്ഷിതാക്കളും നാട്ടുകാരും പി.ടി.എ പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ സമരത്തെ പിന്തുണക്കാനത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.