പനമരം: പിന്നാക്കാവസ്ഥയിലുള്ള വയനാട് ജില്ലയുടെ സമഗ്രപുരോഗതിക്ക് പനമരം ബ്ളോക് പഞ്ചായത്ത് നിലനിര്‍ത്തണമെന്ന് മീനങ്ങാടി ബ്ളോക് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് മേഖലയിലും ക്ഷീരകര്‍ഷക മേഖലയിലും ജില്ലയില്‍ ഒന്നാംസ്ഥാനത്തുള്ള പനമരം ബ്ളോക് പഞ്ചായത്ത് നിലനില്‍ക്കേണ്ടത് പൂതാടി, പുല്‍പള്ളി, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ, പനമരം പഞ്ചായത്തുകളിലെ കര്‍ഷകരുടെ ജീവല്‍പ്രശ്നമാണ്. കണിയാമ്പറ്റ പഞ്ചായത്ത് കല്‍പറ്റ ബ്ളോക്കിലേക്ക് മാറ്റുമ്പോള്‍ നടവയല്‍ പഞ്ചായത്തുകൂടി ഉള്‍പ്പെടുത്തി പനമരം നിലനിര്‍ത്താവുന്നതാണ്. ബ്ളോക് പഞ്ചായത്ത് കെട്ടിടത്തിനായി സര്‍ക്കാര്‍ അനുവദിച്ച രണ്ടരക്കോടി രൂപയുടെ പ്രവൃത്തി ടെന്‍ഡര്‍ നല്‍കിയ സാഹചര്യത്തില്‍ ഒരുനാടിന്‍െറ ആവശ്യമായി ഇതിനെ കാണണം. ചാമരാജ് നഗര്‍ കലക്ടറുടെ ഉത്തരവുമൂലം വര്‍ഷങ്ങളായി രാത്രിയാത്രാ നിരോധത്തില്‍ കഷ്ടപ്പെടുന്ന വയനാടിന് വയനാട് ജില്ലാ കലക്ടര്‍ കെട്ടിടനിര്‍മാണത്തില്‍ അനവസരത്തില്‍ കൊണ്ടുവന്ന നിയന്ത്രണം ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ബ്ളോക് പ്രസിഡന്‍റ് പി.എം. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഐ.ബി. മൃണാളിനി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി വി.എന്‍. ലക്ഷ്മണന്‍, വത്സ ചാക്കോ, എല്‍.യു. ഉലഹന്നാന്‍, മണി പാമ്പനാല്‍, കെ.സി. വര്‍ഗീസ്, എന്‍.ആര്‍. സോമന്‍, ബേബി വര്‍ഗീസ്, വര്‍ഗീസ് മുരിയംകാവില്‍, സണ്ണി സെബാസ്റ്റ്യന്‍, കെ.എന്‍. രമേശന്‍, മാത്യു ഉണ്ണിയാപ്പിള്ളില്‍, വി.എം. വിശ്വനാഥന്‍, സണ്ണി തോമസ്, റീത്ത സ്റ്റാന്‍ലി, ഷാന്‍റി ചേനപ്പാടി, കെ.എം. സിബി, വിന്‍സെന്‍റ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.