പനമരം: പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആര്‍ട്ട് ഗാലറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കുട്ടികളുടെ ആദ്യത്തെ ആര്‍ട്ട് ഗാലറിയാണ് പനമരം ഹൈസ്കൂളിലാരംഭിച്ചത്. വിദ്യാര്‍ഥികള്‍ വരച്ച 20 ഓളം ചിത്രങ്ങളാണുള്ളത്. കലാമേളകളിലെ ചിത്രരചനാമത്സരങ്ങളില്‍ സമ്മാനാര്‍ഹമാകുന്ന മികച്ചചിത്രങ്ങള്‍ പുറത്തുള്ളവര്‍ക്ക് നിലവില്‍ കാണാന്‍ സൗകര്യമില്ല. അത്തരം ചിത്രങ്ങള്‍ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച് കുട്ടികള്‍ക്ക് കാണാന്‍ ഗാലറിയില്‍ അവസരമൊരുക്കും. കലാവിദ്യാഭ്യാസത്തിന്‍െറ പ്രാധാന്യം ഏറിവരുന്ന സാഹചര്യത്തില്‍ ചിത്രകലയിലെ നൂതന സമ്പ്രദായങ്ങളും ശൈലികളും കുട്ടികളെ പരിചയപ്പെടുത്താനും അതുവഴി കലാപഠനം സുഗമമാക്കാനുമാണ് ഗാലറിയിലൂടെ ലക്ഷ്യം വെക്കുന്നത്. സ്കൂളിലെ കലാധ്യാപകരുടെ നേതൃത്വത്തിലാണ് ആര്‍ട്ട് ഗാലറി തയാറാക്കിയത്. എല്ലാ പ്രവൃത്തിദിവസങ്ങളിലും തുറന്നുപ്രവര്‍ത്തിക്കും. പി.ടി.എ പ്രസിഡന്‍റ് പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. പനമരം ബ്ളോക് പഞ്ചായത്ത് ഡിവിഷന്‍ അംഗം എം.സി. സെബാസ്റ്റ്യന്‍, വാര്‍ഡ് മെംബര്‍ പി.കെ. അസ്മത്ത്, ചിത്രകാരന്‍ അനീസ് മാനന്തവാടി, സാദിര്‍ തലപ്പുഴ, സീനിയര്‍ അസിസ്റ്റന്‍റ് വി. മോഹനന്‍, കലാധ്യാപകരായ പി.സി. സനില്‍കുമാര്‍, കെ. മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.