വിദ്യാര്‍ഥി സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ ബത്തേരി: എം.എസ്.എഫ്, എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്ക്. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്‍റ് ടി. ആശിഖ്, സെന്‍റ് മേരീസ് കോളജ് യൂനിറ്റ് പ്രസിഡന്‍റ് എ.കെ. നിയാസ്, എസ്.എഫ്.ഐ പ്രവര്‍ത്തകരായ എബിന്‍ സണ്ണി, റഹീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവിഭാഗത്തിന്‍െറയും പരാതിയില്‍ പൊലീസ് കേസെടുത്തു. സെന്‍റ് മേരീസ് കോളജില്‍ ടി.സി വാങ്ങാനത്തെിയ ആശിഖിനെയും മര്‍ദനം തടയാനത്തെിയ നിയാസിനെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘംചേര്‍ന്ന് കോളജ് പരിസരത്തുവെച്ചു മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു തിരിച്ചുവരുന്ന വഴിയില്‍ ബത്തേരി ചുങ്കത്തുണ്ടായ തിരിച്ചടിയിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരായ റഹീമിനും എബിനും മര്‍ദനമേറ്റത്. സെന്‍റ് മേരീസ് കോളജില്‍ നിരന്തരം ആവര്‍ത്തിക്കുന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവങ്ങളും. സെന്‍റ് മേരീസ് കോളജിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നടപടികളാണ് എസ്.എഫ്.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും കോളജ് അധികൃതര്‍ ഇവരെ സംരക്ഷിക്കുകയാണെന്നും എം.എസ്.എഫ് പ്രതിഷേധ യോഗം ആരോപിച്ചു. ജില്ലാ സെക്രട്ടറി റിയാസ് കല്ലുവയല്‍ യോഗം ഉദ്ഘാടനം ചെയ്തു. ഇ.പി. ജലീല്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.