നീലഗിരിയില്‍ പ്ളാസ്റ്റിക് നിരോധം കര്‍ശനമാക്കുന്നു

ഗൂഡല്ലൂര്‍: നീലഗിരിയില്‍ പ്ളാസ്റ്റിക് നിരോധം കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി ആഗസ്റ്റ് 15 മുതല്‍ എല്ലാ പഞ്ചായത്തുകളിലും 40 മൈക്രോണിന് താഴെയുള്ള പ്ളാസ്റ്റിക് ഉപയോഗിക്കുന്നത് തടയും. നീലഗിരിയില്‍ പ്ളാസ്റ്റിക് നിരോധമുണ്ടെങ്കിലും അത് ടൗണുകളില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. പഞ്ചായത്തുകളിലും നഗരസഭാ പരിധികളിലും പ്ളാസ്റ്റിക് ഉപഭോഗം തടയുകയാണ് ലക്ഷ്യമെന്ന് കലക്ടര്‍ ഡോ. പി. ശങ്കര്‍ അറിയിച്ചു. പ്ളാസ്റ്റിക് നിരോധം ശക്തമാക്കുന്നതിന്‍െറ ഭാഗമായി ചെറുകിട വ്യാപാരികള്‍, വഴിവാണിഭക്കാര്‍, പൂവില്‍പനക്കാര്‍, കല്യാണ മണ്ഡപ ഉടമകള്‍ എന്നിവരുമായി ചര്‍ച്ചനടത്തിയതായും കലക്ടര്‍ വ്യക്തമാക്കി. ആഗസ്റ്റ് 10 വരെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വഴി വ്യാപക പ്രചാരണം നടത്തും. പ്ളാസ്റ്റിക് ഉപയോഗം കണ്ടത്തെിയാല്‍ കേസെടുത്ത് പിഴയീടാക്കുമെന്നും കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.