മാനന്തവാടി: 10 വര്‍ഷം കോണ്‍ഗ്രസ് ഭാരവാഹിയായി തുടര്‍ന്നവരെ പുന$സംഘടനയില്‍ ഒഴിവാക്കാന്‍ നേതൃത്വം തീരുമാനിച്ചതോടെ ജില്ലയില്‍ ഗ്രൂപ് വ്യത്യാസമില്ലാതെ ഡി.സി.സി, ബ്ളോക് ഭാരവാഹികളില്‍ നിരവധിപേരുടെ സ്ഥാനം തെറിക്കും. ഡി.സി.സി ഭാരവാഹികളായ പി.എം. പ്രസന്നസേനന്‍, സി. അബ്ദുല്‍ അഷ്റഫ്, വി.എ. മജീദ്, ടി.ജെ. ഐസക്, ഒ.എം. ജോര്‍ജ്, പി. ഗോപിനാഥന്‍ മാസ്റ്റര്‍, വി.എന്‍. ലക്ഷ്മണന്‍, ശകുന്തള ഷണ്‍മുഖന്‍ എന്നിവരുടെ സ്ഥാനമാണ് തെറിക്കുക. അഡ്വ. എന്‍.കെ. വര്‍ഗീസ്, കെ.വി. പോക്കര്‍ഹാജി എന്നിവര്‍ കെ.പി.സി.സി നിര്‍വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ആര്യപ്പള്ളി തോമസ്, കെ.സി. നാണു എന്നിവര്‍ അന്തരിച്ചതുംമൂലം നാല് ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ട്. ബ്ളോക് പ്രസിഡന്‍റുമാരായ പി.വി. ജോണ്‍, പി.കെ. കുഞ്ഞുമൊയ്തീന്‍, പി.എം. സുധാകരന്‍, ടി.യു. ജോസഫ് എന്നിവരുടെ സ്ഥാനവും തെറിക്കും. നിലവിലെ ഭാരവാഹികളില്‍ എം.ജി. ബിജു, അഡ്വ. ശ്രീകാന്ത് പട്ടയന്‍, പി.ഡി. സജി, നിസ്സി അഹമ്മദ്, എം.എ. ജോസഫ്, എന്‍.എം. വിജയന്‍, ആര്‍. രഘു എന്നിവര്‍ സ്ഥാനത്ത് തുടരും. പുതുതായി സില്‍വി തോമസ്, ചിന്നമ്മ ജോസ്, എക്കണ്ടി മൊയ്തുട്ടി, പി.വി. ജോര്‍ജ്, എടക്കല്‍ മോഹനന്‍, മോയിന്‍ കടവന്‍, എം.ഡി. ജയപ്രസാദ്, ഡി.പി. രാജശേഖരന്‍, വി.കെ. അനില്‍കുമാര്‍, പി.എന്‍. ശിവന്‍, കെ.ജെ. മാണി എന്നിവര്‍ ഡി.സി.സി ഭാരവാഹികളായി വന്നേക്കും. അതേസമയം, ഭാരവാഹികളെ തീരുമാനിക്കാനുള്ള സമിതി നിരവധിതവണ യോഗംചേര്‍ന്നെങ്കിലും തര്‍ക്കം രൂക്ഷമായതിനാല്‍ അന്തിമ തീരുമാനത്തിലത്തൊന്‍ കഴിഞ്ഞിട്ടില്ല. ബ്ളോക് പ്രസിഡന്‍റുമാരെയും ചില മണ്ഡലം പ്രസിഡന്‍റുമാരെയും നിയമിക്കുന്നതിലും തര്‍ക്കം നിലനില്‍ക്കുന്നു. പുതുതായി രൂപവത്കരിച്ച പഞ്ചായത്തുകളില്‍ മണ്ഡലം കമ്മിറ്റികള്‍ രൂപവത്കരിക്കുന്നതില്‍ ഒരേ ഗ്രൂപ്പിനുള്ളില്‍തന്നെ തര്‍ക്കവുമുണ്ട്. ഇത് പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ ഉപസമിതി തയാറാക്കുന്ന പാനല്‍ കെ.പി.സി.സിക്ക് സമര്‍പ്പിക്കാനും അന്തിമതീരുമാനം കെ.പി.സി.സിയില്‍നിന്ന് ഉണ്ടാകാനുമാണ് സാധ്യത. ഒരാഴ്ചക്കകം പുതിയ ഭാരവാഹികളുടെ ലിസ്റ്റ് ഇറങ്ങിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.