കല്‍പറ്റ: ബിഹാറില്‍നിന്ന് വയനാട്ടിലത്തെിയ യുവതിക്ക് സ്ത്രീസുരക്ഷക്കായി കുടുംബശ്രീ ആവിഷ്കരിച്ച ‘സ്നേഹിത’യുടെ ഇടപെടലിനത്തെുടര്‍ന്ന് ഭര്‍ത്താവിനെ തിരിച്ചുകിട്ടി. മുസഫര്‍പൂര്‍ ജില്ലക്കാരിയായ സുനിതയാണ് മൂന്നു മക്കളോടൊപ്പം ഭര്‍ത്താവിനെ അന്വേഷിച്ച് വയനാട്ടിലത്തെിയത്. നാടുവിട്ട ഭര്‍ത്താവ് അജിത് തിവാരി മാസങ്ങളായി മറ്റൊരു ഭാര്യയോടൊപ്പം വയനാട്ടിലാണ് താമസം. ‘സ്നേഹിത’യും പൊലീസും സംയുക്തമായാണ് അന്വേഷണവും തുടര്‍നടപടികളും നടത്തിയത്. ഭര്‍ത്താവിനെ തേടി സുനിതയും മക്കളും ആദ്യം മലപ്പുറത്താണത്തെിയത്. പൊലീസിന് സംശയം തോന്നിയതിനാല്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് മലപ്പുറം സ്നേഹിതയിലത്തെിച്ചു. 18 ദിവസം അവിടെ താമസിപ്പിച്ചു. കൈവശമുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ സുനിത ഭര്‍ത്താവിനെ വിളിച്ചുകൊണ്ടിരുന്നു. പൊലീസ് സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ നടത്തിയ നിരീക്ഷണത്തില്‍ വയനാട്ടിലെ മീനങ്ങാടി പൊലീസ് പരിധിയില്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടത്തെി. മീനങ്ങാടി പൊലീസ് ഭാര്യയുടെ പരാതിയത്തെുടര്‍ന്ന് തിവാരിയെ മുട്ടിലില്‍നിന്ന് കണ്ടത്തെി. രണ്ടാം ഭാര്യ റാണിയില്‍ ഇയാള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. ഇപ്പോള്‍ രണ്ടു ഭാര്യമാരും അഞ്ചു മക്കളോടൊപ്പവും അജിത് തിവാരി മുട്ടിലില്‍ താമസിക്കുന്നു. ഭര്‍ത്താവിനെ കണ്ടത്തൊനായതില്‍ ഭാര്യയും അച്ഛനെ കിട്ടിയതില്‍ മക്കളും സന്തുഷ്ടരാണ്. മീനങ്ങാടി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്. ശിവദാസ്, എ.എസ്.ഐ സി.വി. ജോര്‍ജ്, കുടുംബശ്രീ സ്നേഹിത ജീവനക്കാരായ പി.വി. നിഷ, പി.എസ്. ബീന, കെ.ജി. ബീന എന്നിവരാണ് അന്വേഷണത്തിനും പ്രശ്നപരിഹാരത്തിനും നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.