മാനന്തവാടി: ബൈക്കിലത്തെിയ മുഖംമൂടി സംഘം എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ ആക്രമിച്ച് പരിക്കേല്‍പിച്ചു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. എന്‍ജിനീയറിങ് കോളജിന് സമീപത്തെ മെസ് ഹൗസില്‍നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ അഞ്ചു വിദ്യാര്‍ഥികളെ അഞ്ചു ബൈക്കുകളിലായത്തെിയ ആറംഗ സംഘമാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശി ജിജിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. മാനന്തവാടി പൊലീസ് ഇന്‍സ്പെക്ടര്‍ പി.എല്‍. ഷൈജുവിന്‍െറ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. അക്രമത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നാരോപിച്ച് യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ മാനന്തവാടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മാനന്തവാടി ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം രാത്രി ബൈക്കുകളില്‍ മുഖംമൂടി ധരിച്ചത്തെിയ ഗുണ്ടകള്‍ ചേര്‍ന്ന് വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സി.പി.എം ജില്ലാ പ്രാദേശിക നേതൃത്വത്തിന്‍െറ ഗൂഢാലോചനയിലാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. പി.കെ. അമീന്‍, അഡ്വ. റഷീദ് പടയന്‍, ടി.എം. ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.