സുല്‍ത്താന്‍ ബത്തേരി: കരിങ്കല്‍ ഉല്‍പന്നങ്ങളുടെ അന്യായ വിലവര്‍ധന പിന്‍വലിക്കാന്‍ തയാറാകാത്ത പക്ഷം ടിപ്പര്‍ ലോറികള്‍ വഴിയില്‍ തടയുമെന്ന് കേരള കോണ്‍ഗ്രസ്-എം ബത്തേരി മണ്ഡലം കമ്മിറ്റി നേതാക്കള്‍ അറിയിച്ചു. സര്‍ക്കാര്‍ റോയല്‍റ്റി വര്‍ധിച്ചുവെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഒറ്റയടിക്ക് 1000ത്തോളം രൂപ ലോഡൊന്നിന് കൊള്ളയടിക്കുന്നത്. എന്നാല്‍, റോയല്‍റ്റി വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ ഉണ്ടായിട്ടില്ല. നാലുമാസം മുമ്പ് 10 കി.മീ. പരിധിയില്‍ ലോഡൊന്നിന് ലോറിക്കൂലിയടക്കം 3000 രൂപ വില ഈടാക്കിയിരുന്നിടത്ത് ഇപ്പോള്‍ 4000 രൂപയാണ് ഈടാക്കുന്നത്. മാസങ്ങളോളം ക്വാറികള്‍ പൂട്ടിക്കിടന്നതിനാല്‍ കെട്ടിടം, റോഡ് നിര്‍മാണ പ്രവൃത്തികള്‍ മുടങ്ങിയ വയനാട്ടില്‍ ക്വാറികള്‍ തുറന്നതോടെ കരിങ്കല്ല് ഉല്‍പന്നങ്ങള്‍ക്ക് വന്‍ ഡിമാന്‍റാണ്. ഉപഭോക്താക്കളുടെ അനിവാര്യതയെ ചൂഷണം ചെയ്താണ് വന്‍ കൊള്ള നടത്തുന്നത്. അടിയന്തരമായി ജില്ലാ കലക്ടര്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന് പാര്‍ട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് ടി.എല്‍. സാബു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. ടി.എസ്. ജോര്‍ജ്, കെ.പി. ജോസഫ്, ടിജി ചെറുതോട്ടില്‍, ബേബി പുളിമൂട്ടില്‍, കെ.എ. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.