വലിയതുറ: മായം ചേര്‍ന്ന ശര്‍ക്കരക്ക് പിന്നാലെ അതിര്‍ത്തി കടന്ന് വ്യാജ കരുപ്പട്ടിയും പ നംകല്ക്കണ്ടവും വിപണിയില്‍ സുലഭം. അതിര്‍ത്തി കടക്കുന്ന ഇത്തരം വ്യാജ ഉൽപന്നങ്ങൾക്ക െതിരെ കര്‍ശന നടപടി എടുക്കേണ്ട ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷവകുപ്പും നോക്കുകുത്തിയാകുന്നു. ആയുര്‍വേദ ഒൗഷധക്കൂട്ടുകളില് പ്രധാനമായ ശുദ്ധ കരുപ്പട്ടിക്ക് പകരം ഇപ്പോള്‍ മാര്‍ക്കറ്റുകളില്‍നിന്ന് കിട്ടുന്ന വ്യാജ കരുപ്പട്ടികളാണ് കൂടുതലും ഉപയോഗിക്കുന്നത്. കൂടാതെ ചെറിയ കുട്ടികള്‍ക്ക് നല്കുന്ന പനംകല്‍ക്കണ്ട് അധികവും കൃത്രിമരീതിയില്‍ നിർമിച്ച് എടുക്കുന്നതാണെന്നും അറിയുന്നു.
പന ചെത്തുന്ന സമയത്ത് മണ്കലത്തില് ചുണ്ണാമ്പ് ഉപയോഗിച്ച് എടുക്കുന്ന അക്കാനിയാണ് കരുപ്പട്ടിക്കും പനംകല്ക്കണ്ടത്തിനും ഉപയോഗിക്കുന്നത്. ചുണ്ണാമ്പ് ഉപയോഗിച്ചിെല്ലങ്കില് അക്കാനി കള്ളായി മാറുമെന്നത് കാരണമാണ് മണ്കലത്തില് ചുണ്ണാമ്പ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ എടുക്കുന്ന അക്കാനിയെ 108 ഡിഗ്രി സെൻററീഗ്രേഡില് ചൂടാക്കി പതനിയെന്ന ദ്രാവകരൂപത്തിലൂള്ള അവസ്ഥയിലാക്കിയാണ് ഒര്ജിനിലല് കരുപ്പട്ടി ഉണ്ടാക്കുന്നത്. 108 ഡിഗ്രി ചൂടാക്കി തണുപ്പിച്ച് അക്കാനിയെ വീണ്ടും ചൂടാക്കി തണുപ്പിക്കുമ്പോഴാണ് പനംകല്‍ക്കണ്ട് ലഭിക്കുന്നത്. ഏകദേശം 25 കിലോ ലിറ്ററോളം അക്കാനി ഉപയോഗിച്ചാലേ ഒരു കിലോ പനംകല്‍ക്കണ്ട് ലഭിക്കൂ.
എന്നാല്‍, പനകളുടെ ദൗര്‍ലഭ്യം കാരണം ആവശ്യത്തിനുള്ള അക്കാനി കിട്ടാത്തതിനാൽ മായം ചേര്‍ക്കുന്ന വേസ്റ്റ് ശര്‍ക്കരയും തെങ്ങിെൻറ അക്കാനിയും ഒലട്ടി പനയുടെ അക്കാനിയും ചേര്‍ത്ത് പാവ് കാച്ചിയാണ് പനംകല്ക്കണ്ടം നിർമിച്ച് അതിര്‍ത്തി കടത്തി വിപണയിലെത്തിക്കുന്നത്. ഇത്തരം പനംകൽക്കണ്ടവും കരുപ്പട്ടിയും കഴിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ആരോഗ്യവകുപ്പിെൻറയും ഭക്ഷ്യസുരക്ഷവകുപ്പിെൻറയും നേതൃത്വത്തില്‍ നടന്ന പരിശോധയില്‍ അതിര്‍ത്തി കടന്നെത്തിയ മായം ചേര്‍ത്ത ശര്‍ക്കര വ്യാപകമായി പിടികൂടിയിരുന്നു. എന്നാൽ, തുടർനടപടി
സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.