നെടുമങ്ങാട് -തെങ്കാശി പാതയിൽ ആനാട് നാഗച്ചേരിക്ക് സമീപം ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം
നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. നാല് കാർ യാത്രക്കാർക്കും ഒരു ബസ് യാത്രക്കാരിക്കുമാണ് പരിക്കേറ്റത്. പാലോട് എക്സർവീസ് കോളനി സ്വദേശികളായ പ്രദീപ് കുമാർ (65), സുരേഷ് (74), സുരേഷിന്റെ ഭാര്യ സുജാത (65), സുജാതയുടെ സഹോദരി സുനിത (58) കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരി ആറ്റിങ്ങൽ മേലേ കടയ്ക്കാവൂർ സ്വദേശി തനിമ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ നെടുമങ്ങാട് -തെങ്കാശി പാതയിൽ ആനാട് നാഗച്ചേരിക്ക് സമീപമാണ് അപകടം നടന്നത്. വിതുര ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും എതിർദിശയിൽ എത്തിയ കാറും ആണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് ബസിന്റെ ഡ്രൈവർ ഇരിക്കുന്ന ഭാഗത്തേക്ക് ഇടിക്കുകയായിരുന്നു. കാറിന്റെ മുൻവശം തകർന്നു. കാർ ഓടിച്ചിരുന്ന പ്രദീപ് കുമാറിന്റെ വാരിയെല്ലിന് പൊട്ടലുണ്ടായി. സുരേഷിനെ തിരുവനന്തപുരത്തെ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.