തിരുവനന്തപുരം: രണ്ടു മാസത്തിനിടെ നാലാമത്തെ ഹയർ സെക്കൻഡറി ഡയറക്ടർക്കും സ്ഥാനചലനം. ഒടുവിൽ ഡയറക്ടറുടെ അധികചുമതലയിൽനിന്ന് ഡോ. പി.കെ. ജയശ്രീയെയാണ് മാറ്റിയത്. ജോയൻറ് ഡയറക്ടർ ഡോ. പി.പി. പ്രകാശന് വീണ്ടും ഡയറക്ടറുടെ ചുമതല നൽകി. ഒമ്പത് ലക്ഷത്തിലധികം വിദ്യാർഥികൾ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന സമയത്താണ് ഡയറക്ടറേറ്റിെൻറ തലപ്പത്ത് സർക്കാർ 'കസേര കളി' നടത്തുന്നത്. ജനുവരി 19നാണ് ഡയറക്ടറായിരുന്ന പി.കെ. സുധീർബാബുവിനെ കോട്ടയം കലക്ടറായി നിയമിച്ചത്. പകരം കോട്ടയം കലക്ടർ ബി.എസ്. തിരുമേനി ഫെബ്രുവരി നാലിന് ഹയർ സെക്കൻഡറി ഡയറക്ടറായി ചുമതലയേറ്റു. ഒരാഴ്ച പിന്നിടുേമ്പാഴേക്കും തിരുമേനിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറാക്കിയപ്പോൾ വി.ആർ. പ്രേംകുമാറിനെ ഹയർ സെക്കൻഡറി ഡയറക്ടറാക്കി. തൊട്ടുപിന്നാലെ പ്രേംകുമാറിനെ അസാപ് സി.ഇ.ഒ ആയി നിയമിക്കുകയും ജോയൻറ് ഡയറക്ടർ പ്രകാശന് വീണ്ടും ഡയറക്ടറുടെ ചുമതല നൽകുകയും ചെയ്തു. പരീക്ഷ തുടങ്ങുന്ന സമയത്ത് സ്ഥിരംഡയറക്ടറില്ലെന്ന വിമർശനം ഉയർന്നതോടെ കൃഷി വകുപ്പ് ഡയറക്ടർ ഡോ. ജയശ്രീക്ക് വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് ചുമതല നൽകി. മന്ത്രിസഭാ യോഗത്തിെൻറ അംഗീകാരമില്ലാതെ നടത്തിയ ക്രമീകരണം കൃഷി മന്ത്രി വി.എസ്. സുനിൽ കുമാറിെൻറ വിമർശനത്തിനിടയാക്കിയതോടെ ജയശ്രീ അധികചുമതല ഒഴിഞ്ഞു മടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.