തലസ്​ഥാനത്ത്​ കുടുങ്ങിയവരെ ജോലി ചെയ്യുന്ന ജില്ലകളിലെത്തിക്കും

ഇതിനായി കെ.എസ്.ആർ.ടി.സി ബസ് തിരുവനന്തപുരം: ലോക്ഡൗൺ മൂലം തിരുവനന്തപുരത്ത് കുടുങ്ങിയ മറ്റ് ജില്ലകളിലുള്ള സർക്കാർ ജീവനക്കരെ ജോലി ചെയ്യുന്ന ജില്ലകളിലെത്തിക്കാൻ പ്രത്യേകം കെ.എസ്.ആർ.ടി.സി ബസ് ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. കാസർകോട്, കണ്ണൂർ, വയനാട് അടക്കം വിദൂര ജില്ലകളിലെ ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ വീടുകളിൽ കഴിയുന്നുണ്ട്. ജോലിചെയ്യാനുള്ള പ്രയാസം കൊണ്ടല്ല, യാത്രാസൗകര്യമില്ലാത്തതാണ് ഇവരുടെ പ്രശ്നം. കലക്ടറുടെ നേതൃത്വത്തിൽ ഇവരുടെ വിവരങ്ങൾ ശേഖരിക്കുമെന്നും തുടർന്നാണ് ബസ് ഏർപ്പെടുത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.