കേരളത്തിന് മെട്രോ റെയിൽ സംസ്കാരം പരിചയെപ്പടുത്തിയത് കൊച്ചിയാണെങ്കിലും പക്ഷേ, തലസ്ഥാനം ഏറെ സ്വപ്നം കണ്ടിരുന്നു. നഗരത്തിെൻറ റെയിൽവേ മുഖച്ഛായക്ക് വേറിട്ട ഭാവമേകി ലൈറ്റ് മെേട്രാ എത്തുമെന്ന ഉറച്ച പ്രത്യാശയും ആത്മവിശ്വാസവുമാണ് ഇൗ സ്വപ്നങ്ങൾക്ക് താങ്ങും തണലുമായത്. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ദൂരം എന്ന വാഗ്ദാനം ശരിക്കും തലസ്ഥാനവാസികളെ കൈയിലെടുത്തു. ഇഴഞ്ഞുനീങ്ങുന്ന േറാഡുഗതാഗതത്തിെൻറ കയ്പേറിയ അനുഭവങ്ങളുടെ ദൈനംദിന നേർസാക്ഷ്യങ്ങളുടെ പശ്ചാത്തലത്തിൽ വിശേഷിച്ചും. ഡി.പി.ആറുകളും സർവേകളുമടക്കം സാേങ്കതിക നടപടിക്രമങ്ങൾ തകൃതിയായതോടെ തലസ്ഥാനത്തിെൻറ മെട്രോ സ്വപ്നങ്ങൾ പ്രതീക്ഷകളുടെ പാളങ്ങളിൽ കൂകിപ്പാഞ്ഞു. കൊച്ചി മെട്രോയെ വെല്ലാൻ അൽപം വാശിേയാടെ തലസ്ഥാനവുമൊരുങ്ങി. പക്ഷേ, പ്രതീക്ഷകളുടെ മേൽ കരിനിഴൽ വീഴ്ത്തിയ വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കേട്ടത്. സർക്കാറിെൻറ നിരന്തരമുള്ള അവഗണനയെ തുടർന്ന് തിരുവനന്തപുരത്തെയും കോഴിക്കോെട്ടയും പദ്ധതിയിൽനിന്ന് കൺസൾട്ടൻറായ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡി.എം.ആർ.സി) പിന്മാറുന്നു. ഇതോടെ അനിശ്ചിതത്വവും ആശങ്കയുമുയർന്നു. പദ്ധതിയിൽനിന്ന് പിന്മാറിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കുേമ്പാഴും ഇനി എന്ത് എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം ഇല്ല. സാമ്പത്തിക പ്രതിസന്ധിയും കേന്ദ്രത്തിെൻറ പുതിയ മെട്രോ റെയിൽ നയവും കേന്ദ്രാനുമതിയുമെല്ലാം തടസ്സമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഒപ്പം മെട്രോ റെയിൽ എന്നത് വികസന പ്രശ്നത്തിനപ്പുറം ചൂടേറിയ രാഷ്ട്രീയ വിഷയമായി വഴിമാറുന്ന കാഴ്ചയാണ് സമീപ ദിവസങ്ങളിൽ കാണാനാകുന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിശദീകരണവും കണക്ക് നിരത്തലുമെല്ലാം തകൃതിയാവുകയാണ്. ഡി.എം.ആർ.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ അപമാനിച്ചുവെന്നതടക്കം ആക്ഷേപങ്ങളുയരുന്നു. 'ഡി.എം.ആർ.സി പിന്മാറിയാൽ മറ്റൊരു ഏജൻസി...', രണ്ടും കൽപിച്ച് സർക്കാറും. ആരുവന്നാലും പോയാലും സ്വപ്നപദ്ധതിയായി മനസ്സിൽ താലോലിക്കുന്ന ലൈറ്റ് മെട്രോ കൈമോശം വരരുതെന്ന ശാഠ്യമാണ് തലസ്ഥാനവാസികൾക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.