'എങ്കിൽ നീ എന്നെയും ഇപ്പോൾ വെടി​െവക്കണം': വൈറലായ ​​േഫസ്​ബുക്ക്​ ​ഫ്രെയിമി​െൻറ ശിൽപി മലയാളി മാധ്യമപ്രവർത്തകൻ

തിരുവനന്തപുരം: മാധ്യമപ്രവർത്തക ഗൗരി ലേങ്കഷി​​െൻറ കൊലപാതകത്തിനെതിരായ പ്രതിഷേധം രാജ്യമെങ്ങും കൊടുങ്കാറ്റായി അലയടിക്കുേമ്പാൾ ആ പ്രതിഷേധത്തിന് ശക്തി പകർന്ന് സമൂഹ മാധ്യമങ്ങളിലൂടെ ലക്ഷങ്ങൾ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന ഒരു മുദ്രാവാക്യമുണ്ട്- ''എങ്കിൽ നീ എന്നെയും ഇപ്പോൾ വെടിെവക്കണം' എന്ന്. ഫേസ്ബുക്കിലെ പ്രൊഫൈൽ ചിത്രമുൾപ്പെട്ട ഒരൊറ്റ ഫ്രെയിമിലൂടെ രാജ്യത്താകമാനമുള്ള ജനങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കുേമ്പാൾ മലയാളിക്ക് ഇതിൽ അഭിമാനിക്കാം. മലയാളി മാധ്യമ പ്രവർത്തകൻ വി. അരവിന്ദ് തയാറാക്കിയതാണ് ദിവസങ്ങൾകൊണ്ട് വൈറലായ ഈ ഫ്രെയിം. ''ദെൻ യു ഹാവ് ടു ഷൂട്ട് മി നൗ' എന്ന ഇൗ മുദ്രാവാക്യം രാജ്യം മുഴുവൻ പടർന്നു. സോഷ്യല്‍മീഡിയയില്‍ വിവിധതരം കാമ്പയിനുകൾ ഇേപ്പാഴും സജീവമാണ്. ലക്ഷങ്ങൾ വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഗൗരിയുടെ ചിത്രം തങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലുമാക്കി. ആശയവും സൃഷ്ടിയും തയാറായത് ഒന്നര മണിക്കൂറുകൾകൊണ്ട് മാത്രം. ഫ്രെയിമുണ്ടാക്കി ഫേസ്ബുക്കിന് സമർപ്പിച്ചു. നാലു മണിക്കൂറിനുള്ളിൽ അനുമതി ലഭിച്ചു. ഫ്ലവേഴ്‌സ് ചാനൽ ഗ്രൂപ്പി​​െൻറ വാർത്തമാധ്യമമായ ' ട്വൻറിഫോർ ന്യൂസി'ൽ ന്യൂസ് എഡിറ്ററാണ് അരവിന്ദ്. പഞ്ചാബ് , പശ്ചിമബംഗാള്‍, ത്രിപുര, ഒഡിഷ, ഹരിയാന, ഡല്‍ഹി , തെലങ്കാന, ആന്ധ്ര തുടങ്ങി വിവിധയിടങ്ങളിലുള്ള പുരോഗമന വാദികൾ ഇൗ ഫ്രെയിം പ്രൊൈഫല്‍ ചിത്രമാക്കി. മുമ്പ് വിവിധ ചാനലുകളിൽ സംപ്രേഷണം ചെയ്ത വാർത്താധിഷ്ഠിത പരിപാടികളായ അണിയറ , വിചാരണ, സാക്ഷി, ഉത്തരം, ഓർമ എന്നിവയുടെ സംവിധായകനായിരുന്നു അരവിന്ദ്. റോസ്‌ബൗൾ ചാനലി​​െൻറ രൂപകൽപനയിൽ പ്രധാന പങ്ക് വഹിച്ചു. ഇന്ത്യാവിഷൻ, എ.സി.വി , എൻ.ടി.വി തുടങ്ങി മലയാള ടെലിവിഷൻ ചാനലുകളിൽ പ്രവർത്തിച്ചു. അമേരിക്കൻ മലയാളികൾക്ക് സുപരിചിതമായ ബോം ടി.വിയുടെ എം.സി.എൻ ചാനലി​​െൻറ കണ്ടൻറ് ഹെഡും വാർത്ത വിഭാഗം തലവനുമായിരുന്നു. 18 വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന അരവിന്ദ് അഭിഭാഷക ബിരുദധാരിയുമാണ്.
Tags:    
News Summary - Gauri Lankesh Murder Fb Campaign-Local News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.