അഞ്ചൽ: ഉത്ര വധക്കേസ് പ്രതികളായ സൂരജ്, സുരേഷ് കുമാർ എന്നിവരിൽനിന്ന് വനംവകുപ്പ് സുപ്രധാന തെളിവുകൾ ശേഖരിച്ചു. ഉത്രയെ കടിച്ച പാമ്പിെൻറ ശൽക്കങ്ങൾ ആലംകോട്ടുനിന്ന് ശേഖരിച്ചു. ഇത് തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലേക്ക് ഡി.എൻ.എ ടെസ്റ്റിന് അയച്ചു.
പാമ്പുപിടിത്തക്കാരൻ സുരേഷ് കുമാറിെൻറ ബന്ധങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ വനംവകുപ്പിന് ലഭിച്ചു. പാമ്പിൻകുഞ്ഞുങ്ങളെക്കൊണ്ട് മനുഷ്യരുടെ നാക്കിൽ കൊത്തിക്കുന്ന രീതി രഹസ്യമായി സുരേഷ് ചെയ്തുവരാറുണ്ട്.
ഇത്തരത്തിൽ മാരകമല്ലാത്ത വിഷം കൊത്തിക്കുന്നതിന് 15,000 രൂപ വരെയാണ് ഈടാക്കാറുള്ളത്. പാമ്പിൻവിഷ മാഫിയകളുമായുള്ള ബന്ധവും വനംവകുപ്പ് ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.