വായനശാല കാടുകയറി നശിക്കുന്നു; ടി.വിയും കമ്പ്യൂട്ടറും പ്രവർത്തനരഹിതം

(ചിത്രം) വെളിയം: വെളിയം പഞ്ചായത്തിന് കീഴിലെ ഓടനാവട്ടം അമ്പലത്തുംകാല ആശാൻമുക്ക് ഇ.കെ. നയനാർ വായനശാല കാടുകയറി നശിക്കുന്നു. വായനശാലക്കുള്ളിലെ മൂവായിരത്തോളം പുസ്തകങ്ങൾ, ടി.വി, കമ്പ്യൂട്ടർ, മേശകൾ, കസേരകൾ എന്നിവയാണ് ഉപയോഗിക്കാതെ നശിക്കുന്നത്. 2012ൽ ഉദ്ഘാടനം നടന്ന വായനശാല തുടർന്ന് പ്രവർത്തിക്കാൻ കഴിയാതെ നശിക്കുകയായിരുന്നു. ഓരോ വർഷവും പഞ്ചായത്ത് ഗ്രാൻറിൽ പുസ്തകം അനുവദിക്കുന്നതല്ലാതെ പ്രദേശവാസികൾക്ക് വായിക്കാൻ അവസരമൊരുക്കുന്നില്ല. മേഖലയിൽ രണ്ട് പട്ടികജാതി കോളനികൾ ഉണ്ട്. ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികളും നിരവധിയാണ്. എന്നാൽ വായനശാലയിൽ ടി.വിയും കമ്പ്യൂട്ടറും ഉണ്ടെന്നിരിക്കെ അത് ഉപയോഗപ്പെടുത്താനും സാധിച്ചിട്ടില്ല. നാല് ലക്ഷം രൂപ പി. അയിഷാേപാറ്റി എം.എൽ.എയുടെ ഫണ്ടിൽനിന്ന് ഉപയോഗിച്ചാണ് വായനശാലയും പുസ്തകവും മറ്റും അനുവദിച്ചത്. അതേസമയം വെളിയം പരുത്തിയറയിൽ വെളിയം ദാമോദരൻ സാംസ്കാരികകേന്ദ്രം പ്രദേശത്തെ ചെറുപ്പക്കാർ ഏറ്റെടുത്ത് നവീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അടിയന്തരമായി ആശാൻമുക്ക് വായനശാല തുറന്ന് പ്രവർത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആർ.പി.എൽ അസി. മാനേജരെ തൊഴിലാളികൾ തടഞ്ഞുെവച്ചു അഞ്ചൽ: ആർ.പി.എൽ തൊഴിലാളികൾ സി.ഐ.ടി.യുവിൻെറ നേതൃത്വത്തിൽ അസി. മാനേജരെ തടഞ്ഞുെവച്ചു. മാനേജ്മൻെറ് തൊഴിലാളിവിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം. എം.എം. മൻസയെ ആണ് സി.ഐ.ടി.യു പ്രവർത്തകർ തടഞ്ഞത്. പാൽപുരയിലെ തൊഴിലാളി നിരുത്തരവാദപരമായി പെരുമാറിയത് സംബന്ധിച്ച് കഴിഞ്ഞദിവസം മാനേജ്മൻെറ് സുകുമാരന് മെമ്മോ നൽകുകയുണ്ടായി. ഇതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ മാനേജരെ തടഞ്ഞുെവച്ചത്. എന്നാൽ കമ്പനിയുടെ നടപടിക്രമങ്ങളുടെ ഭാഗമായാണ് മെമ്മോ നൽകിയതെന്നും കൈപ്പറ്റാതെ പോയ തൊഴിലാളി മറ്റുള്ള തൊഴിലാളികെളയും കൂട്ടി വന്ന് ഓഫിസിലെത്തി ബഹളം കൂട്ടുകയാണുണ്ടായതെന്ന് മാനേജ്മൻെറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.