കൃഷിഭവൻ ഉപരോധിച്ചു

(ചിത്രം) കൊട്ടിയം: മയ്യനാട് കൃഷിഭവനിൽ അടിയന്തരമായി കൃഷി ഓഫിസറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ . കൃഷി അസി. ഡയറക്ടറെ ഉപരോധക്കാർ തടഞ്ഞു. വ്യാഴാഴ്ച പുതിയ കൃഷി ഓഫിസർ ചാർജെടുക്കുമെന്ന അസി.ഡയറക്ടറുടെ ഉറപ്പിന്മേൽ ഉപരോധം അവസാനിച്ചു. ഡി.വി. ഷിബു ഉദ്ഘാടനം ചെയ്തു. മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉമയനല്ലൂർ റാഫി, നാസർ, കെ.ബി. ഷഹാൽ, സജീവ് ഖാൻ, ഇനാബ്, വിഷ്ണു, സാബു, ചക്കാലയിൽ ബഷീർ, കൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം നൽകി. മസ്ജിദ് തുറക്കും കൊട്ടിയം: ഇത്തിക്കര ജുമാ മസ്ജിദിൽ കോവിഡ് -19 നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് വെള്ളിയാഴ്ച ജുമായോടെ നമസ്കാരം പുനരാരംഭിക്കാൻ തീരുമാനിച്ചതായി പ്രസിഡൻറ് മൈലക്കാട് ഷായും സെക്രട്ടറി അഷറഫും അറിയിച്ചു. 'ഇന്ധനവിലവർധന പിൻവലിക്കണം' ഇരവിപുരം: ഇന്ധനവിലവർധന പിൻവലിക്കണമെന്ന് ദേശീയമത്സ്യത്തൊഴിലാളി കോൺഗ്രസ്. തുടർച്ചയായി പത്ത് ദിവസം ഇന്ധനവില വില വർധിപ്പിച്ചത് മത്സ്യബന്ധനതിന് പോകുന്ന വള്ളക്കാർക്ക് ഇടിത്തീയായി. കോവിഡ് വ്യാപനവും അടച്ചിടലും അവസരമാക്കി കേന്ദ്രസർക്കാർ ദിവസം തോറും ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഇരവിപുരം ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നും ബ്ലോക്ക് പ്രസിഡൻറ് റാഫേൽ കുരിയൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.