ഉത്രവധക്കേസ്: പ്രതികളെ വനംവകുപ്പ് കസ്​റ്റഡിയിൽ വാങ്ങി

(ചിത്രം) അഞ്ചൽ: ഏറം വെള്ളിശ്ശേരി വീട്ടിൽ ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികളായ സൂരജിനെയും സുരേഷിനെയും വനംവകുപ്പ് അധികൃതർ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി. ബുധനാഴ്ച രാവിലെ അഞ്ചൽ വനം റേഞ്ച് ഓഫിസർ ബി.ആർ. ജയൻെറ നേതൃത്വത്തിലുള്ള വനപാലകസംഘം പുനലൂർ കോടതിയിലെത്തി കസ്റ്റഡി അപേക്ഷ നൽകിയാണ് ഏറ്റുവാങ്ങിയത്. പ്രതികളെ പുനലൂർ താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കിയശേഷം അഞ്ചൽ റേഞ്ച് ഓഫിസിലെത്തിച്ചു. ഇരുവരെയും ചോദ്യം ചെയ്തു. വ്യാഴാഴ്ച സുരേഷിൻെറ കല്ലുവാതുക്കലിലെ വീട്ടിലെത്തി തെളിവെടുക്കും. ചോദ്യം ചെയ്യലിലും പ്രതികളിൽനിന്ന് സുപ്രധാന വിവരങ്ങൾ ലഭിച്ചെന്ന് റേഞ്ച് ഒാഫിസർ ബി.ആർ. ജയൻ അറിയിച്ചു. പ്രതികളെ ഒരാഴ്ചക്കാലത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്. മുപ്പത് പേരടങ്ങുന്ന സായുധ വനപാലകസംഘത്തിൻെറ അകമ്പടിയോടെ റേഞ്ച് ഓഫിസിലെ പ്രത്യേക സെല്ലിലാണ് പ്രതികളെ പാർപ്പിച്ചിരിക്കുന്നത്. kg1 ഉത്ര വധക്കേസ് പ്രതികളായ സൂരജ്, സുരേഷ് എന്നിവരെ അഞ്ചൽ വനം റേഞ്ച് ഓഫിസിലെത്തിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.