ജില്ലയിൽ മൂന്നുപേർക്ക്​ കൂടി കോവിഡ്

തിരുവനന്തപുരം: . രണ്ട് പേർ സൗദിയിൽനിന്നും ഒരാൾ ഡൽഹിയിൽനിന്നും എത്തിയവരാണ്. 13ന് സൗദിയിൽ നിന്നെത്തിയ പോത്തൻകോട് സ്വദേശിയായ 37 കാരൻ, ഡൽഹിയിൽ നിന്ന് 11ന് എത്തിയ കീഴേരൂർ ആര്യൻകോട് സ്വദേശിയായ 25 കാരൻ, സൗദിയിൽനിന്ന് മൂന്നിന് എത്തിയ കാരേറ്റ് വാമനപുരം സ്വദേശിയായ 26 വയസ്സുകാരൻ എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റിവായത്. ബുധനാഴ്ച ജില്ലയിൽ പുതുതായി 1041പേർ രോഗനിരീക്ഷണത്തിലായി. 203 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 16190 പേർ വീടുകളിലും 996 പേർ 43 സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ബുധനാഴ്ച രോഗലക്ഷണങ്ങളുമായി 25 പേരെ പ്രവേശിപ്പിച്ചു. 59 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 137 പേർ നിരീക്ഷണത്തിൽ ഉണ്ട്. 365 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. 260 പരിശോധനഫലങ്ങൾ ലഭിച്ചു. 2568 വാഹനങ്ങൾ പരിശോധിച്ചു. കലക്ടറേറ്റ് കൺട്രോൾ റൂമിൽ 196 കാളുകളാണ് എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 15 പേർ മൻെറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസികപിന്തുണ ആവശ്യമായ 824 പേരെ വിളിക്കുകയും അവർക്ക് ആവശ്യമായ നിർേദശങ്ങൾ നൽകുകയും ചെയ്തു. നാല് പൊലീസുകാർ ക്വാറൻറീനിൽ; ഫോർട്ട് സ്റ്റേഷനും അണുമുക്തമാക്കി തിരുവനന്തപുരം: മൊബൈൽഷോപ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാല് പൊലീസുകാരോട് ക്വാറൻറീനിൽ പോകാൻ നിർേദശം. ഫോർട്ട് പൊലീസ് സ്റ്റേഷൻ അണുമുക്തമാക്കുകയും ചെയ്തു. കഴിഞ്ഞദിവസമാണ് മണക്കാടുള്ള മൊബൈൽ ഷോപ്പ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇൗമാസം ഒമ്പതിന് ഷോപ്പ് അടക്കാൻ താമസിെച്ചന്ന കാരണം ചൂണ്ടിക്കാട്ടി ഇയാളെ പൊലീസ് ഫോർട്ട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അതിനുശേഷം കേസ് രജിസ്റ്റർ ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജി.ഡി ഇൻചാർജ് ഉൾപ്പെടെ നാല് പൊലീസുകാരോടാണ് ക്വാറൻറീനിൽ പോകാൻ നിർേദശം നൽകിയത്. മണക്കാെട്ട മൊബൈൽ ഷോപ്പിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പോയവർ പബ്ലിക് ഹെൽത്ത് സൻെററുമായി ബന്ധെപ്പടണമെന്ന നിർേദശവും നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം വഞ്ചിയൂരിൽ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളുമായി ഇടപഴകിയ വഞ്ചിയൂർ സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥരും ക്വാറൻറീനിലാണ്. ഇൗ മരണവീട് സന്ദർശിച്ച കെപ്കോയിലെ 12 ജീവനക്കാരും ക്വാറൻറീനിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.