ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവം: തൂങ്ങിമരണമെന്ന നിഗമനത്തിൽ അന്വേഷണസംഘം

കഴക്കൂട്ടം: ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച വർക്കല സ്വദേശി ഷൈജുവിേൻറത് തൂങ്ങിമരണമെന്ന നിഗമനത്തിൽ അന്വേഷണസംഘം. അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാര്യം ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡാണ് ഇത് സ്ഥിരീകരിച്ചത്. പോസ്റ്റ്േമാർട്ടം ചെയ്ത ഡോക്ടറുമായി സംസാരിച്ചതിൻെറ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ, ആശുപത്രിയിൽ ചികിത്സയിലിരുന്ന ഷൈജു എങ്ങനെ ശ്രീകാര്യത്തെത്തി എന്നത് അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ആത്മഹത്യ ചെയ്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിൻെറ സി.സികാമറ എ.ടി.എം കൗണ്ടറിലേക്ക് തിരിച്ച് െവച്ചിരിക്കുന്നതിനാൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. രാത്രി പത്തു വരെ മാത്രമേ ബാങ്കിൻെറ സെക്യൂരിറ്റി ജീവനക്കാരൻ ഡ്യൂട്ടിയിലുള്ളൂ. അതുകൊണ്ടുതന്നെ അതിനുശേഷമായിരിക്കാം ഇയാൾ ഇവിടെ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ശ്രീകാര്യം ജഗ്ഷനിൽ ഉള്ള സി.സി കാമറയും പൊലീസ് പരിശോധിച്ചു. അതിലും ഇയാൾ അതുവഴി പോയ ദൃശ്യങ്ങൾ ഒന്നും ലഭിച്ചില്ല. എന്നാൽ, ഷൈജു ആത്മഹത്യ ചെയ്യില്ല എന്ന ബന്ധുക്കളുടെ മൊഴിയും ഇതിന് മുമ്പ് ഒരിക്കലും ഇയാൾ ഈ സ്ഥലത്ത് വന്നിരുന്നില്ല എന്നതും അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. മൃതദേഹത്തിലും പരിസരത്തും കണ്ട രക്തക്കറ ഷൈജുവിൻെറ ൈകയിൽ കുത്തിയിരുന്ന കാനുലയിൽ നിന്ന് വന്നതാണെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ, ഫോറൻസിക് പരിശോധന ഫലം വന്നാൽ മാത്രേമ ഇത് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. ഷൈജുവിൻെറ മൃതദേഹം പോസ്റ്റ്േമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കോവിഡ് പരിശോധന ഫലത്തിന് ശേഷമായിരുന്നു പോസ്റ്റ്േമാർട്ടം നടപടികൾ തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.