കനത്തമഴയിൽ വീട് ഇടിഞ്ഞുവീണു

പോത്തൻകാട്: ചൊവ്വാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിൽ കരൂർ തുറമംഗലത്ത് വീട്ടിൽ സുരേന്ദ്രൻ നായരുടെ വീട് ഇടിഞ്ഞ് വീണു. ചൊവ്വാഴ്ച രാത്രി പതിന്നൊരയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന സുരേന്ദ്രനും സഹോദരി ജയകുമാരിയും ഭർത്താവ് ശശിധരൻ നായരും വീട്ടിലെ മറ്റ് മുറികളിലായതിനാൽ ആളപായം ഉണ്ടായില്ല. പഞ്ചായത്തംഗം ഗിരിജകുമാരിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പുനർനിർമാണത്തിന് അടിയന്തര സഹായം നൽകുമെന്ന് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.