സുശീൽ ഖന്ന റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കാനാകില്ല -ബിജു പ്രഭാകര്‍

തിരുവനന്തപുരം: പ്രഫ. സുശീൽ ഖന്ന റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ കഴിയില്ലെന്ന് കെ.എസ്.ആർ.ടി.സിയുടെ പുതിയ മാനേജിങ് ഡയറക്ടർ ബിജു പ്രഭാകര്‍. മധ്യനിര മാനേജ്‌മൻെറില്‍ പ്രഫഷനലുകളെ നിയമിക്കുക, ഭരണസമിതി പരിഷ്‌കരിക്കുക എന്നീ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ട്. കഴിവുള്ള ജീവനക്കാര്‍ ഇവിടെയുണ്ട്. അവരെ വിശ്വാസത്തിലെടുത്താകും പുനരുദ്ധാരണ നടപടികള്‍ സ്വീകരിക്കുക. ജീവനക്കാരുടെ എണ്ണം കുറക്കുക പ്രായോഗികമല്ല. പ്രതിസന്ധികാലത്തെ ഒരുമിച്ച് നേരിടുമെന്നും വെല്ലുവിളികെള പുതിയ സാധ്യതയായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.ഡിയായി ചുമതലയേറ്റ ശേഷമുള്ള പ്രതികരണത്തിലാണ് തൻെറ പ്രതീക്ഷകളും നിലപാടുകളും ബിജു പ്രഭാകർ വ്യക്തമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.