ആറ് വാർഡുകൾ കെണ്ടയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു കാട്ടാക്കട: കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകൾ കെണ്ടയ്ൻമൻെറ് സോണുകളായി ജില്ല കലക്ടർ നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു. തൂങ്ങാംപാറ, പൊന്നറ, എട്ടിരുത്തി, കിള്ളി, കാവിൻപുറം, കൊല്ലോട് വാർഡുകളാണ് കണ്ടെയ്ൻമൻെറ് സോണിൽ ഉൾപ്പെടുക. പ്രദേശത്തെ സ്‌കൂളുകളിലെ പരീക്ഷകൾ സർക്കാർ നിശ്ചയിച്ചപ്രകാരം മാറ്റമില്ലാതെ നടക്കും. എന്നാൽ, കോവിഡ് മാനദണ്ഡമനുസരിച്ചുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കണം. ആശുപത്രി ആവശ്യങ്ങൾക്കോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ അല്ലാതെ കണ്ടെയ്ൻമൻെറ് സോണിന് പുറത്തുപോകാൻ പാടില്ലെന്നും കക്ടറുടെ ഉത്തരവിൽ പറയുന്നു. ഇഞ്ചിവിള ചെക്പോസ്റ്റ് വിവരം തിരുവനന്തപുരം: ഇഞ്ചിവിള ചെക്പോസ്റ്റിലൂടെ തിങ്കളാഴ്ച 135 പേർ വന്നു. 88 പുരുഷന്മാരും 47 സ്ത്രീകളും ഇതിലുൾപ്പെടും. തമിഴ്‌നാട്ടിൽനിന്നുള്ള 129 പേരും ആന്ധ്രയിൽനിന്ന് അഞ്ചുപേരും കർണാടകയിൽനിന്നുള്ള ഒരാളുമാണ് എത്തിയത്. റെഡ് സോണിലുള്ളവർ 28. 27 പേരെ വീട്ടിൽ നിരീക്ഷണത്തിലയച്ചു. ഒരാളെ സർക്കാറിൻെറ പെയ്ഡ് ക്വാറൻറീനിൽ അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.