റൂട്രോണിക്സ് ഓൺലൈൻ ഹബ്​ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യയുടെ ഹബ്ബായി സംസ്ഥാനത്തെ മാറ്റാനുള്ള പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായ റൂട്രോണിക്സ് ഓൺലൈൻ ഹബ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ പരിശീലന പദ്ധതിയുടെ സ്വിച്ച് ഓൺ കർമം വ്യവസായമന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. കൂടുതൽ വിവരങ്ങൾ www.rutronixonline.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. റൂട്രോണിക്സ് വൈസ് ചെയർമാൻ ഡി. വിജയൻ പിള്ള, മാനേജിങ് ഡയറക്ടർ കെ. പത്മകുമാർ, ഡോ. ശശികുമാരൻ, അജിംഷാ, ടിനു കെ. രാജ്, റോയ് ടി.എ, ജോൺസൺ തങ്കച്ചൻ, മുരുകൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.