ലോക്ഡൗൺ: ഭക്ഷണം വിളമ്പി നല്‍കിയ ഹോട്ടല്‍ പൂട്ടിച്ചു; ഉടമക്കെതിരെ കേസെടുത്തു

വിലക്ക് ലംഘനം: 17 പേർക്കെതിരെ കേസ് തിരുവനന്തപുരം: നഗരത്തില്‍ ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് ഭക്ഷണം വിളമ്പി നല്‍കി പ്രവര്‍ത്തിച്ച ഹോട്ടല്‍ പൊലീസ് പൂട്ടിച്ചു. ഉടമക്കെതിരെ കേസെടുത്തതായി തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ബല്‍റാം കുമാർ ഉപാധ്യായ അറിയിച്ചു. ലോക്ഡൗൺ വിലക്ക് ലംഘനം നടത്തിയ 17 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര ചെയ്ത ഏഴ് വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 212 പേര്‍ക്കെതിരെ പെറ്റി കേസുകൾ എടുത്തതായും കമീഷണര്‍ അറിയിച്ചു. ചാല സഭാപതി കോവില്‍ റോഡിലുള്ള റോളക്സ് ഹോട്ടല്‍ ഉടമ തിരുമല സ്വദേശി ശ്രീകുമാറിനെതിരെയാണ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.