തിരുവനന്തപുരം: കെട്ടിടങ്ങളുടെ ആറു മാസത്തെ വാടക ഒഴിവാക്കുക, ഗാരൻറി ഇല്ലാത്ത രണ്ട് ലക്ഷം രൂപ ലോൺ അനുവദിക്കുക. ജി.എസ്.ടി, ലൈസൻസ് ഫീസുകൾ ആറുമാസത്തേക്ക് ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ് പ്രതിഷേധ ധർണ നടത്തും. ജൂൺ രണ്ടിന് രാവിലെ തിരുവനന്തപുരത്ത് കോർപറേഷൻ ഒാഫിസിനുമുന്നിൽ കെ.പി.സി.സി മുൻ പ്രസിഡൻറ് എം.എം. ഹസനും സെക്രട്ടറിയേറ്റിനുമുന്നിൽ കെ.പി.സി.സി വൈസ് പ്രസിഡൻറ് ശരത്ചന്ദ്രപ്രസാദും കുടപ്പനക്കുന്നിൽ ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനലും നെടുമങ്ങാട്ട് അടൂർ പ്രകാശും ഉദ്ഘാടനം ചെയ്യും. എല്ലാ നിയോജക മണ്ഡലങ്ങളിലും ധർണ നടത്തുമെന്ന് ജില്ല പ്രസിഡൻറ് പനങ്ങോട്ടുകോണം വിനയനും ജനറൽ സെക്രട്ടറി ആർ.ആർ. രാജേഷും ട്രഷറർ കുച്ചപ്പുറം തങ്കപ്പനും സംസ്ഥാന വൈസ് പ്രസിഡൻറ് രാജേന്ദ്രബാബുവും വനിത സംസ്ഥാന പ്രസിഡൻറ് സിന്ധു രഘുനാഥും പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.