ലിഫ്റ്റില്‍ കുടുങ്ങിയ ജീവനക്കാരനെ രക്ഷപ്പെടുത്തി

നേമം: ലിഫ്റ്റില്‍ കുടുങ്ങിയ ജീവനക്കാരനെ ഫയര്‍ഫോഴ്‌െസത്തി രക്ഷപ്പെടുത്തി. പട്ടം വൈദ്യുതി ഭവനിലെ ജീവനക്കാരനും ചെമ്പഴന്തി സ്വദേശിയുമായ ശ്രീകുമാരന്‍ നായര്‍ (57) ആണ് ഓഫിസിലെ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത്. കഴിഞ്ഞദിവസം പകല്‍ സമയത്തായിരുന്നു സംഭവം. താഴേക്കുവരുന്നതിനിടെ ലിഫ്റ്റ് നിന്നുപോകുകയായിരുന്നു. ജീവനക്കാര്‍ വിവരമറിയിച്ച് തിരുവനന്തപുരം ഫയര്‍‌സ്റ്റേഷന്‍ ഓഫിസില്‍ നിന്ന് സ്റ്റേഷന്‍ ഓഫിസര്‍ സി. അശോക്കുമാറിൻെറ നേതൃത്വത്തിലുള്ള പ്രദീപ്, പ്രമോദ്, വിഷ്ണു, ദിനേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ജീവനക്കാരനെ രക്ഷപ്പെടുത്തിയത്. FIRE FORCE ACTION__ nemom photo ചിത്രവിവരണം: പട്ടം വൈദ്യുതി ഭവനില്‍ ലിഫ്റ്റല്‍ കുടുങ്ങിയ ജീവനക്കാരനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.