തിരുവനന്തപുരം: കരിമണല്‍ മാഫിയയും ബാറുടമകളും നിയമലംഘനം നടത്തിയപ്പോള്‍ നോക്കിനിന്ന സര്‍ക്കാര്‍ ജനകീയ വിഷയത്തിൽ ഇടപെട്ട് പ്രതിഷേധിച്ചതിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവര്‍ക്കെതിരെ കേസടുത്തത് ജനാധിപത്യവിരുദ്ധവും ഇരത്താപ്പുമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍. തോട്ടപ്പള്ളിയില്‍ കരിമണല്‍ മാഫിയക്കെതിരായ പ്രതിഷേധത്തിൻെറ ഭാഗമായി അവിടം സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അമ്പലപ്പുഴ പൊലീസാണ് കേസെടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലോക്ഡൗണ്‍ ലംഘിച്ച് സംസ്ഥാനത്തുടനീളം ബാറുകള്‍ക്കുമുന്നില്‍ തടിച്ചുകൂടിയവര്‍ക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.