മെഡിക്കൽ കോളജിൽനിന്ന്​ വിട്ടയച്ചയാൾക്ക്​ കോവിഡ്​; മന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: വിമാനത്താവളത്തിൽനിന്ന് കോവിഡ് ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചയാളുടെ പരിശോധനഫലം ലഭിക്കുന്നതിന് മുമ്പ് ഡിസ്ചാര്‍ജ് ചെയ്തു. കുവൈത്തിൽ നിന്നെത്തിയ ആലംകോട് സ്വദേശിയെയാണ് സ്രവം എടുത്തശേഷം വീട്ടിലേക്ക് വിട്ടത്. സ്വകാര്യ വാഹനത്തിലാണ് ഇദ്ദേഹം വീട്ടിലേക്ക് പോയതത്രെ. ഞായറാഴ്ച ഫലം വന്നപ്പോൾ േപാസിറ്റിവായി. ഇതോടെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംഭവത്തില്‍ മന്ത്രി കെ.കെ. ശൈലജ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. രോഗലക്ഷണമില്ലാത്തവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടാതെ ക്വാറൻറീന്‍ കേന്ദ്രത്തിലേക്ക് അയക്കാമെന്ന് കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും പോസിറ്റിവ് കേസുകളില്‍ കേരളം അങ്ങനെ തീരുമാനിക്കാറില്ല. സ്രവപരിശോധനക്ക് സാമ്പിള്‍ എടുത്ത് കഴിഞ്ഞാല്‍ ഫലം വരുന്നത് വരെ കാത്തുനില്‍ക്കേണ്ടതുണ്ട്. അതിനിടയില്‍ രോഗിയെ ആംബുലന്‍സില്‍ വീട്ടിലെത്തിക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് നടപടിക്രമം കൃത്യമായി പാലിക്കാതിരുന്നതെന്ന് അന്വേഷിക്കും. രോഗിയെ ആംബുലന്‍സിലാണ് വീട്ടിലെത്തിച്ചതെന്നും തിരികെ കൊണ്ടുവന്നതെന്നുമാണ് ആശുപത്രി സൂപ്രണ്ടിൻെറ വിശദീകരണം. ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കുന്നതിനിടയില്‍ ഇത്തരത്തില്‍ ശ്രദ്ധക്കുറവ് ഉണ്ടാകാന്‍ പാടില്ല. അതിനാലാണ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.