ഇർഫാൻഖാൻ അനുസ്മരണ സംഗമം

തിരുവനന്തപുരം: അന്തരിച്ച ബോളിവുഡ് അഭിനേതാവ് ഇർഫാൻഖാനെ അനുസ്മരിച്ച് ഫ്രറ്റേണിറ്റി മൂവ്മൻെറ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ അനുസ്മരണ സംഗമം നടത്തി. ബോളിവുഡിൻെറ പരമ്പരാഗത താരസങ്കൽപത്തിനപ്പുറം തേൻറതായ ഇടം വികസിപ്പിച്ച വിസ്മയമായിരുന്നു ഇർഫാൻഖാനെന്ന് സംഗമം അഭിപ്രായപ്പെട്ടു. കൃത്രിമമായ ഭാഷക്കപ്പുറത്ത് അഭിനയത്തിന് ജൈവികത പകർന്നുനൽകാൻ അദ്ദേഹത്തിന് സാധിച്ചു. എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ സുദീപ് കെ.എസ്, ചലച്ചിത്രനിരൂപകരായ എം. നൗഷാദ്, വൈ. ഇർഷാദ്, മാധ്യമം സീനിയർ സബ് എഡിറ്റർമാരായ കെ.എ. സൈഫുദ്ദീൻ, ഐ. സമീൽ, ഫ്രറ്റേണിറ്റി മൂവ്മൻെറ് സംസ്ഥാന വൈസ് പ്രസിഡൻറ് ഫസ്ന മിയാൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.