ബി.ടെക് സപ്ലിമൻെററി അപേക്ഷ 25 വരെ തിരുവനന്തപുരം: ബി.ടെക് എട്ടാം സെമസ്റ്റർ സപ്ലിമൻെററി പരീക്ഷക്കുള്ള രജിസ്ട്രേഷൻ മേയ് 25 വരെ ചെയ്യാം. വിദ്യാർഥികൾക്ക് ലോഗിൻ വഴി രജിസ്റ്റർ ചെയ്തശേഷം ഫീസ് കോളജിൽ അടയ്ക്കാം. ഫീസ് കോളജുകൾ യൂനിവേഴ്സിറ്റിയിലേക്ക് പിന്നീട് അടച്ചാൽ മതിയാകും. ഫീസ് കോളജിൽ അടയ്ക്കാനുള്ള സമയപരിധി അതത് കോളജുകൾക്ക് തീരുമാനിക്കാം. എന്നാൽ, അവസാനതീയതിക്ക് മുമ്പ് അപേക്ഷകൾ സർവകലാശാലയിൽ സമർപ്പിക്കണം. വിദ്യാർഥികളുടെ പരീക്ഷാ ഫലങ്ങൾ സപ്ലിമൻെററി പരീക്ഷ രജിസ്ട്രേഷൻ ഫീസ് ലഭിച്ചശേഷമേ പ്രസിദ്ധീകരിക്കൂ. \Bപുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം\B ഡിസംബറിൽ നടത്തിയ ബി.ടെക്, ബി.ടെക് (പാർട്ട് ടൈം), ബി.ഡെസ്, ബി.ആർക് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസുകളുടെ പകർപ്പിനും അപേക്ഷിക്കാം. വിദ്യാർഥികൾക്ക് ലോഗിൻ വഴി അപേക്ഷിച്ച് ഫീസ് നേരിട്ട് അടയ്ക്കാം. അല്ലെങ്കിൽ ലോഗിൻ വഴി അപേക്ഷ സമർപ്പിച്ചശേഷം കോളജ് ഓഫിസിൽ ഫീസ് അടയ്ക്കാം. ഉത്തരക്കടലാസിൻെറ പകർപ്പിന് 500 രൂപയും പുനർമൂല്യനിർണയത്തിന് 600 രൂപയുമാണ് ഫീസ്. സർവകലാശാല ഡിസംബറിൽ നടത്തിയ എല്ലാ ബിരുദാനന്തര പരീക്ഷകളുടെയും ഉത്തരക്കടലാസുകളുടെ സ്ക്രൂട്ടിനിക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.ktu.edu.in ൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.